SignIn
Kerala Kaumudi Online
Saturday, 16 October 2021 4.51 PM IST

9 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു, അടിമുടി കളറാകാൻ മെഡി. കോളേജ്

gf

കൊച്ചി : സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി കളമശേരി മെഡിക്കൽ കോളേജിൽ ഒമ്പത് കോടി രൂപയുടെ പദ്ധതികൾ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യവികസനത്തിന്റെയും നൂതനചികിത്സ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെയും ഭാഗമായി എട്ട് പദ്ധതികളാണ് മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്തത്. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി , കളമശേരി നഗരസഭ ചെയർപേഴ്‌സൺ സീമ കണ്ണൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കലാ കേശവൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഗീത നായർ , ആർ.എം.ഒ. ഡോ. മനോജ് ആന്റണി, നഴ്‌സിംഗ് സൂപ്രണ്ട് പി. എം. രാധാമണി തുടങ്ങിയവർ പങ്കെടുത്തു.

 ഉദ്ഘാടനം ചെയ്ത പദ്ധതികൾ

 കാർ പാർക്കിംഗ് സൗകര്യം ഉൾപ്പടെ 14,639 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ നാലുനില ഡോക്ടേഴ്‌സ് ക്വാർട്ടേഴ്‌സ് :

5 കോടി

 കേന്ദ്ര സർക്കാർ സഹായത്തോടെ ഓക്‌സിജൻ പ്ലാന്റ് : 92 ലക്ഷം

 20 പേ വാർഡുകളുടെ നവീകരണം : 50 ലക്ഷം

 ഹൈ മാസ്റ്റ് വിളക്കുകളും വിപുലമായ സ്ട്രീറ്റ് ലൈറ്റ് സംവിധാനവും: 24.80 ലക്ഷം

 സ്തനാർബുദ രോഗ പ്രതിരോധത്തിന് ഡിജിറ്റൽ മാമോഗ്രാഫി മെഷീൻ : 1.69 ലക്ഷം

 മുൻ എം.എൽ.എ. ജോൺ ഫെർണാണ്ടസിന്റെ 2019 -20 ലെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആധുനിക ഐ.സി.യു ആംബുലൻസ് : 40.31 ലക്ഷം

 കെ.ജെ. മാക്‌സി എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അഫേറിസിസ് സംവിധാനം : 20 ലക്ഷം

 ആർദ്രം പദ്ധതിയുടെ ഭാഗമായി കാരുണ്യ ഫാർമസിയുടെ നവീകരണം

 അഫേറിസിസ് സംവിധാനം

ചില രോഗാവസ്ഥകളിലും വിഷം തീണ്ടലിനും രക്തത്തിൽ ഉണ്ടായേക്കാവുന്ന ദോഷകരമായ ഘടകങ്ങൾ മാറ്റാൻ ഉതകുന്ന സംവിധാനം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.