തൃശൂർ : റെയിൽവേ പ്ലാറ്റ്ഫോമിൽ യുവാവിനെ ടോർച്ച് കൊണ്ടടിച്ച സംഭവത്തിൽ റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. കൊല്ലങ്കോട് പരുത്തിപ്ര സ്വദേശി കൃഷ്ണകുമാറിനെയാണ് (51) റെയിൽവേ സ്റ്റേഷൻ എസ്.ഐ കെ.സി രതീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കാഞ്ചേരി വീട്ടിൽ ഷെമീറിനെയാണ് ടോർച്ച് കൊണ്ട് മുഖത്തടിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്ക് പോകുന്നതിനായി സ്റ്റേഷനിലെത്തിയ ഷെമീർ ഗുരുവായൂർ ചെന്നൈ എക്സ്പ്രസിൽ കയറുവാനുള്ള കമ്പാർട്ട് മെന്റ് ചോദിച്ചപ്പോഴാണ് കൃഷ്ണകുമാർ അടിച്ചത്. റെയിൽവേ അധികൃതർക്കും റെയിൽവേ പൊലീസിലും പരാതി നൽകുകയായിരുന്നു. ഇയാളെ റെയിൽവേ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |