തിരുവനന്തപുരം: ഗവ. ലാ കോളേജുകളിൽ മൂന്ന്, അഞ്ച് വർഷ എൽ എൽ.ബി കോഴ്സുകളിൽ 10ശതമാനം സീറ്റ് കൂട്ടും. ഇതിനായി പ്രിൻസിപ്പൽമാർക്ക് ബാർ കൗൺസിലിൽ അപേക്ഷിക്കാൻ സർക്കാർ ഉത്തരവിറക്കി. അടിസ്ഥാന സൗകര്യങ്ങളുള്ല കോളേജുകളിലാണ് സീറ്റ് കൂട്ടുക.
ചാക്ക ഐ.ടി.ഐ:
അപേക്ഷ 20വരെ
തിരുവനന്തപുരം: ചാക്ക ഗവ. ഐ ടി ഐയിൽ പ്രവേശനത്തിനുള്ള അപേക്ഷ 20വരെ സ്വീകരിക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്.
സർട്ടിഫിക്കറ്റ് കാലാവധി നീട്ടി
തിരുവനന്തപുരം: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് സർട്ടിഫിക്കറ്റിൻെറ കാലാവധി ലൈഫ് ടൈം ആയി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ടെസ്റ്റ് നടത്തുന്നതിനുള്ള കേന്ദ്ര സർക്കാർ മാർഗനിർദേശപ്രകാരമാണ് കാലാവധി നീട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |