SignIn
Kerala Kaumudi Online
Friday, 19 April 2024 8.05 PM IST

പ്ലസ് വൺ പരീക്ഷ 24 മുതൽ

p

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 24ന് തുടങ്ങും. പ്ളസ് വൺ പരീക്ഷ ഒക്ടോബർ 18നും വി.എച്ച്.എസ്.സി 13നും അവസാനിക്കും. പരീക്ഷകൾക്കിടയിൽ അഞ്ച് ദിവസം വരെ ഇടവേളയുണ്ട്. രാവിലെ 9.40 മുതൽ 12.30 വരെയാണ് കൂൾ ഓഫ് ടൈം ഉൾപ്പെടെ പരീക്ഷാ സമയം.

ബയോളജിയും മ്യൂസിക്കും ഒഴിച്ചുള്ള പ്രാക്ടിക്കലുള്ള പരീക്ഷകൾ 9.40 മുതൽ 12 വരെയും ബയോളജിക്ക് 12.5 വരെയും മ്യൂസിക്കിന് 11.30 വരെയുമാണ് സമയം.

പ്രൈവറ്റ് കമ്പാർട്ട്മെന്റൽ, പുനഃപ്രവേശനം, ലാറ്ററൽ എൻട്രി, പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഇനിയും രജിസ്റ്റർ ചെയ്യേണ്ടവർക്കുമായി പ്രത്യേക പരീക്ഷ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

പ്ളസ് വൺ ടൈംടേബിൾ

 24ന് സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ്

 28ന് കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേഷൻ ഇംഗ്ളീഷ്

 30ന് മാത്തമാറ്റിക്സ്, പാർട്ട് ലാംഗ്വേജസ് ശാസ്ത്ര ശാസ്ത, സൈക്കോളജി

 ഒക്ടോബർ 4ന് ഫിസിക്സ്, ഇക്കണോമിക്സ്, 6 ന് ജോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി

 7 ബയോളജി, ഇലക‌്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്ക്രിറ്റ് സാഹിത്യ, കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ഇംഗ്ളീഷ് ലിറ്ററേച്ചർ

 11ന് പാർട്ട് ഒന്ന് ഇംഗ്ളീഷ്. 13ന് പാർട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി

 18ന് ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്

വി.എച്ച്.എസ്.സി

24ന് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്, 28ന് കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, 30ന് മാത്തമാറ്റിക്സ്, 4ന് ഫിസിക്സ്, ഇക്കണോമിക്സ്, 6ന് ജ്യോഗ്രഫി, അക്കൗണ്ടൻസി, 8ന് ബയോളജി, മാനേജ്മെന്റ്, 11ന് ഇംഗ്ളീഷ്, 13ന് വൊക്കേഷണൽ തിയറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.