കൊല്ലം: വീട്ടിൽ കയറി ബൈക്ക് തീവച്ച് നശിപ്പിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തിനാംകുളം പുലരി നഗർ കുഴിക്കര തൊടി വയലിൽ പുത്തൻ വീട്ടിൽ രാജേഷാണ് (39) പിടിയിലായത്. ചാത്തിനാംകുളം എം.എൽ.എ ജംഗ്ഷന് സമീപം വയലിൽ പുത്തൻ വീട്ടിൽ റാണിയുടെ വീട്ടിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന ബൈക്കാണ് തീവച്ച് നശിപ്പിച്ചത്. റാണിയുടെ മകൻ അഖിൽ രാജുമായി മുൻപ് പ്രതിയുൾപ്പെട്ട സംഘം വാക്കേറ്റം ഉണ്ടാക്കിയിരുന്നു. അതിന്റെ വിരോധത്തിൽ സംഘം ചേർന്ന് അഖിൽരാജിനെ അന്വേഷിച്ച് വീട്ടിലെത്തിയതായിരുന്നു പ്രതികൾ. അസഭ്യം വിളിച്ചെത്തിയ പ്രതികൾ അഖിൽരാജിന്റെ ബൈക്ക് കത്തിക്കുകയായിരുന്നു. റാണിയുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ സംഘത്തിലെ പ്രധാനിയാണ് ചാത്തിനാംകുളത്ത് നിന്ന് പൊലീസിന്റെ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |