തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നെയ്യാറ്റിൻകര മരിയാപുരം ഐ.ടി.ഐയിൽ രണ്ട് വർഷ മെട്രിക് ട്രേഡുകളായ മെക്കാനിക് മോട്ടോർവെഹിക്കിൾ, സർവേയർ എന്നിവയിലും നോൺ മെട്രിക് ട്രേഡായ കാർപ്പെന്റർ ട്രേഡിലും പ്രവേശനത്തിന് www.scdd.kerala.gov.in വെബ്സൈറ്റിൽ 20നകം അപേക്ഷിക്കാം. പരിശീലനം സൗജന്യം. പരിശീലന കാലയളവിൽ പഠനയാത്ര, സ്റ്റൈപ്പൻഡ്, ലംപ്സം ഗ്രാന്റ്, ഉച്ചഭക്ഷണം, പോഷകാഹാരപദ്ധതി, യൂണിഫോം എന്നിവയും സൗജന്യമായി നല്കും. ഫോൺ: 0471-2234230, 9605235311.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |