തിരുവനന്തപുരം: ഈഴവ മെമ്മോറിയൽ 125ാം വാർഷികത്തോടനുബന്ധിച്ച് ഡോ.പി. പല്പു ഫൗണ്ടേഷൻ ' ഡോ.പി. പല്പു - കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക മേഖലകളുടെ അഭിവൃദ്ധിക്കായി നൽകിയ വിലയേറിയ സംഭാവനകൾ ' എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.
30 വയസിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം. എ4 വലിപ്പത്തിലുള്ള കടലാസിൽ ഒരുവശത്ത് മാത്രമാണ് എഴുതേണ്ടത്. ഉപന്യാസം അഞ്ച് പേജുകളിൽ കുറയാനോ പത്ത് പേജുകളിൽ കവിയാനോ പാടില്ല. ഒക്ടോബർ 18നകം സെക്രട്ടറി, ഡോ.പി.പല്പു ഫൗണ്ടേഷൻ, പേട്ട എസ്.എൻ.ഡി.പി മന്ദിരം, തിരുവനന്തപുരം 695024 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഒന്നാം സമ്മാനം 7000 രൂപയും രണ്ടാം സമ്മാനം 5000 രൂപയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |