തൃശൂർ: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനാകുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. കേട്ടതൊന്നും ശരിയല്ലെന്നും തത്കാലം പാർട്ടി പ്രവർത്തകനായി തുടരാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ആറുമാസത്തിനുള്ളില്‍ സംസ്ഥാന ബി ജെ പിയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന രീതിയിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സുരേഷ് ഗോപി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനാകുമെന്നും, കഴിഞ്ഞ ദിവസം പാല ബിഷപ്പിനെ സന്ദർശിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണെന്നുമൊക്കെയായിരുന്നു അഭ്യൂഹങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |