SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.55 PM IST

അനുരഞ്ജന ശ്രമം തുടർന്ന് കോൺഗ്രസ്; വി ഡി സതീശനും, കെ സുധാകരനും സമസ്ത നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

sudakaran-vd-satheesan

കോഴിക്കോട്: നാർക്കോട്ടിക് ജിഹാദ് പരാമർശവുമായി ബന്ധപ്പെട്ട് അനുരഞ്ജന ശ്രമം തുടർന്ന് കോൺഗ്രസ്. കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് സമസ്ത നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

രാവിലെ പതിനൊന്ന് മണിക്ക് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി ആലിക്കുട്ടി മുസലിയാർ എന്നിവരുടെ നേതൃത്യത്തിലാണ് യോഗം.സമസ്തയുടെ അവകാശ സംരക്ഷണ സമിതിയും ഇന്ന് കോഴിക്കോട് ചേരുന്നുണ്ട്. പാല വിഷയത്തിൽ സ്വീകരിക്കേണ്ട തുടർ നീക്കങ്ങളെപ്പറ്റിയായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുക.

മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മത-സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സമസ്ത നേതാക്കളെ കാണുന്നത്. വിഡി സതീശൻ കോഴിക്കോട് ഗസ്റ്റ് ഹൗസിലുണ്ട്. സുധാകരൻ അൽപസമയത്തിനകം കോഴിക്കോട്ടെത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS LEADERS, K SUDAKARAN, VD SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.