SignIn
Kerala Kaumudi Online
Sunday, 24 October 2021 6.12 AM IST

മാസ് അല്ല മരണമാസ്, ടൂറിനായി നാലുപേർ പോയത് ബഹിരാകാശത്തേക്ക്, മൂന്നു ദിവസത്തിനുശേഷം തിരിച്ചെത്തിയപ്പോൾ ചരിത്രവും തിരുത്തിയെഴുതി

soace

ന്യൂയോർക്ക്: ബഹികാരാകാശ വിദഗ്ദ്ധരല്ലാതിരുന്നിട്ടും മൂന്നുദിവസം ബഹിരാകാശ യാത്ര നടത്തി ചരിത്രം സൃഷ്ടിച്ച നാല് സാധാരണക്കാർ ഭൂമിയിൽ തിരിച്ചെത്തി. ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഡ്രാഗണ്‍ പേടകത്തിലേറിയാണ് ഇവർ നാലുപേരും ഇക്കഴിഞ്ഞ പതിനാറിന് നിഗൂഢതകളും വിസ്മയങ്ങളും നിറഞ്ഞ ബഹിരാകാശത്തേക്ക് കുതിച്ചത്. മൂന്ന് ദിവസം ഭൂമിയെ വലം വച്ചശേഷമാണ് ഇവർ വിജയകരമായി തിരിച്ചെത്തിയത്. സഞ്ചാരികളെ വഹിച്ചുള്ള പാരച്യൂട്ട് ഫ്ലോറിഡക്ക് സമീപം അറ്റ്ലാന്‍റിക് സമുദ്രത്തിലാണ് ഇറങ്ങിയത്. സമീപത്തുണ്ടായിരുന്ന സ്പേസ് എക്സിന്റെ ബോട്ടുകൾ ഇവരെ കരയിൽ എത്തിക്കുകയായിരുന്നു.

ഭൂമിയിൽ നിന്നും 575 കിലോമീറ്റർ അകലെയാണ് ഇവർ ബഹിരാകാശ സഞ്ചാരം നടത്തിയത്. ദിവസവും 15 തവണ ഭൂമിയെ വലംവച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയെത്തേക്കാൾ വേഗതയിലായിരുന്നു പേടകത്തിന്റെ സഞ്ചാരം. ശതകോടീശ്വരനായ ജറേദ് ഐസക്മാൻ അടക്കം രണ്ട് പുരുഷന്മാരും രണ്ട് വനിതകളുമാണ് സംഘത്തിലുള്ളത്. അർബുദത്തെ പൊരുതി ജയിച്ച ഫിസിഷ്യനും 29കാരിയുമായ ഹെയ്‌ലി ആർസിനെക്സും 51കാരിയും ജിയോ സയന്റിസ്റ്റുമായ സിയാന്‍ പ്രോക്റ്ററുമാണ് വനിതാ യാത്രക്കാർ. അമേരിക്കൻ വ്യോമസേന മുന്‍ പൈലറ്റും എയ്‌റോ ഡേറ്റാ എൻജനീയറുമായ 42കാരൻ ക്രിസ് സെംബ്രോസ്കിയാണ് നാലാമത്തെ യാത്രക്കാരൻ.

ഈ യാത്രയിലൂട ഹെയ്‌ലി മറ്റൊരു ചരിത്രവും സൃഷ്ടിച്ചിട്ടു. കുട്ടിയായിരിക്കെ ബോൺ കാൻസർ ബാധിതയായ ഹെയ്‌ലി നീണ്ട ചികിത്സയ്ക്കു ശേഷമാണ് രോഗത്തിൽനിന്നു മുക്തി നേടിയത്. തുടർന്ന് കുട്ടികളുടെ ആശുപത്രിയിൽതന്നെ ജോലി ചെയ്തു വരികയുമായിരുന്നു. അർബുദത്തെ തുടർന്ന് ഹെയ്‌ലിയുടെ കാലിൽ നിന്ന് ഒരു എല്ല് നീക്കം ചെയ്തിട്ടുണ്ട്. അതിനു പകരം ഒരു ലോഹപ്ളേറ്റാണ് ഇട്ടിരിക്കുന്നത്. ഇത്തരത്തിൽ പ്രോസ്തെറ്റിക് സംവിധാനം ഉപയോഗിക്കുന്ന ആദ്യ ബഹിരാകാശ യാത്രികയാണ് ഹെയ്‌ലി. മരിക്കുന്നതിന് മുമ്പ് ബഹിരാകാശത്ത് എത്തണമെന്നത് ഹെയ്‌ലിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, FOUR CIVILIANS RETURN TO EARTH AFTER THREE-DAY TRIP TO HEAVENS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.