പാലക്കാട്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ജനകീയനായ, ദേശീയവാദിയായ ഒരു കോൺഗ്രസ് നേതാവിനെ കൂടി നെഹ്റു കുടുംബം അപമാനിച്ച് ഇറക്കി വിടുകയാണെന്ന് സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
സിദ്ദുവിന്റെ കയ്യിൽ പെട്ടാൽ പഞ്ചാബിലെ കോൺഗ്രസ് ഫുൾടൈം കോമഡിയാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സന്ദീപ് വാര്യർ പരിഹസിച്ചു.നെഹ്റു കുടുംബം കോൺഗ്രസിൻ്റെ പുക കണ്ടേ അടങ്ങൂവെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജി വച്ചു. നെഹ്റു കുടുംബം ജനകീയനായ, ദേശീയ വാദിയായ ഒരു കോൺഗ്രസ് നേതാവിനെ കൂടി അപമാനിച്ച് ഇറക്കി വിടുകയാണ് . ഇന്ത്യയിൽ എല്ലായിടത്തും സോണിയ കോൺഗ്രസ് തോറ്റു തൊപ്പിയിട്ടപ്പോഴും, നെഹ്റു കുടുംബത്തെ അടുപ്പിക്കാതെ വ്യത്യസ്ത നയവുമായി പിടിച്ചു നിന്നത് ഈ ഒറിജിനൽ ക്യാപ്റ്റനായിരുന്നു.
ദേശീയ വിഷയങ്ങളിൽ ഇറ്റാലിയൻ കോൺഗ്രസിൻ്റെ രാജ്യ വിരുദ്ധ നിലപാടുകളെ അമരീന്ദർ എല്ലാ കാലത്തും തള്ളിപ്പറഞ്ഞു. സർജിക്കൽ സ്ട്രൈക്ക് മുതൽ ജാലിയൻ വാലാബാഗ് വരെ ഉദാഹരണമാണ് . ഏറ്റവുമൊടുവിൽ കർഷക സമരക്കാരോടും പഞ്ചാബ് വിട്ടു പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ട് ടൈം കൊമേഡിയനും പാർട്ട് ടൈം രാഷട്രീയക്കാരനുമായ സിദ്ദുവിന്റെ കയ്യിൽ പെട്ടാൽ പഞ്ചാബിലെ കോൺഗ്രസും ഫുൾ ടൈം കോമഡി ആയി മാറും എന്നതിൽ തർക്കം വേണ്ട.
നെഹ്റു കുടുംബം കോൺഗ്രസിൻ്റെ പുക കണ്ടേ അടങ്ങൂ . അമരീന്ദറിന്റെ അനുഭവത്തോടെ അതു വ്യക്തമായി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |