SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.38 AM IST

നിങ്ങൾക്ക് വിവരമുണ്ടോ? വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ചയാൾക്ക് കിടിലൻ മറുപടി നൽകി സാമന്ത

samantha

നടി സാമന്തയും ഭർത്താവും നടനുമായ നാഗചൈതന്യയും വേർപിരിയുകയാണെന്ന രീതിയിൽ ഗോസിപ്പുകൾ ഉണ്ടായിരുന്നു.രണ്ടുപേരും ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് ചൂടായ നടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

കഴിഞ്ഞ ദിവസം തിരുമല ക്ഷേത്രത്തിൽ എത്തിയതായിരുന്നു സാമന്ത. സുരക്ഷാ ജീവനക്കാരും നടിയ്‌ക്കൊപ്പമുണ്ടായിരുന്നു.തൊഴുത് പുറത്തിറങ്ങി മടങ്ങാനൊരുങ്ങവേ ആരാധകരും മാദ്ധ്യമപ്രവർത്തകരും സാമന്തയ്ക്ക് ചുറ്റും കൂടി. അതിനിടയിലായിരുന്നു ഒരു മാദ്ധ്യമപ്രവർത്തകൻ വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ചത്.

'ഞാൻ അമ്പലത്തിലാണ്, നിങ്ങൾക്ക് വിവരമുണ്ടോ'? എന്ന് സാമന്ത അയാളോട് ചോദിച്ചു. മാസ്‌ക് ധരിച്ചിരുന്നതിനാൽ ചൂണ്ടു വിരൽ തലയിലേക്ക് ചൂണ്ടിയായിരുന്നു സാമന്തയുടെ പ്രതികരണം. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നാഗചൈതന്യയുടെ കുടുംബപേരായ അകിനേനി, സാമന്ത നീക്കം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന റിപ്പോർട്ടുകൾ വന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIVORCE RUMOUR, SAMANTHA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.