SignIn
Kerala Kaumudi Online
Thursday, 25 April 2024 9.58 AM IST

ഇതാണ്, ഇതാണ് 12 കോടിയുടെ ആ ഭാഗ്യവാൻ, തിരുവോണം ബമ്പർ അടിച്ചത് തൃപ്പൂണിത്തുറയിൽ

onam

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ 12 കോടിയുടെ തിരുവോണം ബമ്പറടിച്ചത് TE 645465 എന്ന ടിക്കറ്റിന് . തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിൽ വിതരണം ചെയ്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മുരുകേശ് തേവർ എന്ന ഏജന്റ് തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റാണെന്നാണ് അറിയുന്നത്. രണ്ടാം സമ്മാനമായി ആറുപേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 12 പേർക്ക് 10 ലക്ഷം രൂപ വീതമാണ്. ഏജൻസി കമ്മിഷനും ആദായ നികുതിയും കിഴിച്ചശേഷം ഏഴേകാൽ കോടിയോളം രൂപയാണ് ഒന്നാം സമ്മാനം നേടിയ വ്യക്തിക്ക് ലഭിക്കുക.

കൊവിഡ് കാലത്തും റെക്കാഡ് ടിക്കറ്റ് വിൽപ്പനയായിരുന്നു നടന്നത്. ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ പത്തുലക്ഷം ടിക്കറ്റുകളാണ് കൂടുതലായി വിറ്റത്.ടിക്കറ്റുകൾ വിറ്റഴിച്ച് ഭാഗ്യക്കുറി വകുപ്പ് നേടിയത് 126.57 കോടി രൂപയാണ്. 30.55 കോടി രൂപയാണ് ലാഭം.300 രൂപയായിരുന്നു ടിക്കറ്റ് വില. കഴിഞ്ഞ വർഷം 23 കോടി രൂപയായിരുന്നു ലാഭം.

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍

സമാശ്വാസ സമ്മാനം (5,00,000 രൂപ)

TA 645465, TB 645465, TC 645465, TD 645465, TG 645465

രണ്ടാം സമ്മാനം (ഒരുകോടി രൂപ വീതം)

TA 945778, TB 265947, TC 537460, TD 642007, TE 177852, TG 386392

മൂന്നാം സമ്മാനം (പത്തുലക്ഷം രൂപ വീതം)

TA 218012 TB 548984 TC 165907 TD 922562 TE 793418 TG 156816 TA 960818 TB 713316 TC 136191 TD 888219 TE 437385 TG 846848

നാലാം സമ്മാനം (അഞ്ചുലക്ഷം രൂപ വീതം)

TA 165509 TB 226628 TC 772933 TD 292869 TE 207129 TG 150044 TA 583324 TB 931679 TC 587759 TD 198985 TE 870524 TG 844748

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONAM-BUMPER-LOTTARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.