SignIn
Kerala Kaumudi Online
Tuesday, 19 October 2021 9.03 AM IST

ഗോകർണൻ

ithi

വീ​ട്ടി​ലെ​ത്തി​ച്ചേ​ർ​ന്ന​ ​ആ​ത്മ​ദേ​വ​ൻ​ ​ന​ട​ന്ന​ ​സം​ഭ​വ​ങ്ങ​ൾ​ ​പ​റ​ഞ്ഞ​ശേ​ഷം​ ​സ​ന്ന്യാ​സി​​​ ​ഏ​ൽ​പ്പി​​​ച്ച​ ​പ​ഴം​ ​ഭാ​ര്യ​യെ​ ​ഏ​ൽ​പ്പി​​​ച്ചു.​ ​ധു​ന്ധു​ളി​ക്ക് ​വ​ലി​യ​ ​വി​ശ്വാ​സം​ ​തോ​ന്നി​യി​ല്ല.​ ​അ​വ​ർ​ ​അ​നു​ജ​ത്തി​യോ​ട് ​ഉ​പ​ദേ​ശം​ ​തേ​ടി​​.​ ​അ​വ​ൾ​ ​ഇ​ങ്ങ​നെ​ ​പ​റ​ഞ്ഞു.

'​'​ചേ​ച്ചീ​ ​ഞാ​നി​പ്പോ​ൾ​ ​ഗ​ർ​ഭി​ണി​യാ​ണ്.​ ​ഞാ​ൻ​ ​പ്ര​സ​വി​ക്കു​ന്ന​ ​കു​ഞ്ഞി​നെ​ ​ചേ​ച്ചി​ക്ക് ​ത​രാം.​ ​ചേ​ച്ചി​ ​അ​തി​നെ​ ​നി​ങ്ങ​ളു​ടെ​ ​കു​ഞ്ഞാ​യി​ ​വ​ള​ർ​ത്തി​ക്കോ.​ ​പ​ഴം​ ​ക​ഴി​ച്ച​പ്പോ​ൾ​ ​ചേ​ച്ചി​ ​ഗ​ർ​ഭി​ണി​യാ​യെ​ന്ന് ​അ​യ​ൽ​ക്കാ​രെ​ ​അ​റി​യി​ച്ചോ​ളൂ.​ ​സ​ന്യാ​സി​ ​ത​ന്ന​ ​പ​ഴം​ ​ന​മു​ക്ക് ​പ​ശു​വി​ന് ​കൊ​ടു​ക്കാം.​ ​എ​ന്നി​ട്ട് ​നോ​ക്കാം.​""
ആ​ ​ഉ​പ​ദേ​ശ​പ്ര​കാ​രം​ ​പ​ഴം​ ​പ​ശു​വി​ന് ​കൊ​ടു​ത്ത​ശേ​ഷം​ ​ചേ​ച്ചി​ ​ഗ​ർ​ഭി​ണി​യാ​യി​ ​അ​ഭി​ന​യി​ച്ചു.​ ​യ​ഥാ​കാ​ലം​ ​അ​നു​ജ​ത്തി​ ​പ്ര​സ​വി​ച്ച​ ​കു​ഞ്ഞി​നെ​ ​ചേ​ച്ചി​ക്ക് ​കൊ​ടു​ത്ത​ശേ​ഷം​ ​ചേ​ച്ചി​യെ​ ​പ​രി​ച​രി​ക്കാ​നെ​ന്ന​ ​പേ​രി​ൽ​ ​അ​നു​ജ​ത്തി​യും​ ​അ​വി​ടെ​ത​ന്നെ​ ​കൂ​ടി.​ ​കു​ഞ്ഞി​ന് ​മു​ല​കൊ​ടു​ക്കാ​നും​ ​മ​റ്റു​മാ​യി​​​രു​ന്നു​ ​അ​ത്.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​പ​ശു​ ​പ്ര​സ​വി​ച്ചു.​ ​എ​ന്നാ​ൽ​ ​പ​ശു​ ​പ്ര​സ​വി​ച്ച​ത് ​ചെ​വി​ ​മാ​ത്രം​ ​പ​ശു​വി​ന്റേ​തു​പോ​ലു​ള്ള​ ​ഒ​രു​ ​മ​നു​ഷ്യ​ശി​ശു​വി​നെ​ ​ആ​യി​രു​ന്നു.​ ​ചെ​വി​ ​പ​ശു​വി​ന്റേ​തു​പോ​ലെ​ ​ആ​യ​തി​നാ​ൽ​ ​കു​ഞ്ഞി​ന് ​ഗോ​ക​ർ​ണ​ൻ​ ​എ​ന്നും​ ​ആ​ദ്യ​ത്തെ​ ​കു​ഞ്ഞി​ന് ​ധു​ന്ധു​ളി​യു​ടെ​ ​പേ​രു​മാ​യി​ ​ബ​ന്ധി​പ്പി​ച്ച് ​'​ധു​ന്ധു​കാ​രി"​ ​എ​ന്നും​ ​പേ​രു​ക​ളി​ട്ടു.​ ​ര​ണ്ടു​ ​കു​ട്ടി​ക​ളേ​യും​ ​ആ​ത്മ​ദേ​വ​ൻ​ ​സ്വ​ന്തം​ ​മ​ക്ക​ളെ​ ​പോ​ലെ​ ​വ​ള​ർ​ത്തി.
ര​ണ്ടു​കു​ട്ടി​ക​ളും​ ​സ​ഹോ​ദ​ര​ങ്ങ​ളെ​ ​പോ​ലെ​ ​ഒ​രു​മി​ച്ചു​ ​ക​ളി​ച്ചു​ ​വ​ള​ർ​ന്നു.​ ​എ​ന്നാ​ൽ​ ​കൗ​മാ​ര​ത്തി​ലേ​ക്ക് ​ക​ട​ന്ന​തോ​ടെ​ ​ധു​ന്ധു​കാ​രി​ ​ധി​​​ക്കാ​രി​​​യാ​യും​ ​ഗോ​ക​ർ​ണ​ൻ​ ​തി​ക​ഞ്ഞ​ ​ഒ​രു​ ​ആ​ത്മ​ജ്ഞാ​നി​യാ​യും​ ​വ​ള​ർ​ന്നു.​ ​ധു​ന്ധു​കാ​രി​ക്ക് ​ധ​നം​ ​ഏ​റെ​ ​വേ​ണ്ടി​​​ ​വ​ന്നു.​ ​അ​ത് ​കി​ട്ടാ​തെ​ ​വ​ന്നാ​ൽ​ ​പി​താ​വി​നെ​ ​ക​ഠി​ന​മാ​യി​ ​മ​ർ​ദ്ദി​ക്കും.​ ​മ​ർ​ദ്ദ​നം​ ​സ​ഹി​ക്കാ​ൻ​ ​ക​ഴി​യാ​തെ​യാ​യ​ ​ആ​ത്മ​ദേ​വ​ൻ​ ​വീ​ടു​വി​ട്ടു​പോ​യി​ ​വ​ന​ത്തി​ൽ​ ​ജീ​വ​നൊ​ടു​ക്കി.​ ​അ​ധി​​​കം​ ​വൈ​കാ​തെ​ ​ധു​ന്ധു​ളി​യും​ ​കി​ണ​റ്റി​ൽ​ ​ചാ​ടി​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു.​ ​ഗോ​ക​ർ​ണ​ൻ​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​മ​ര​ണ​ത്തി​നു​മു​മ്പ് ​ത​ന്നെ​ ​വീ​ടു​വി​ട്ടു​പോ​യി​രു​ന്നു.​ ​ധു​ന്ധു​കാ​രി​ ​കു​റേ​ ​സ്ത്രീ​ക​ളെ​ ​വീ​ട്ടി​ൽ​ ​വി​ളി​ച്ചു​ക​യ​റ്റി​ ​തോ​ന്നി​​​യ​ ​പോ​ലെ​ ​ഇ​ഷ്‌​ടം​ ​പോ​ലെ​ ​ജീ​വി​ച്ചു.
വ​രു​മാ​ന​ത്തി​ന് ​മോ​ഷ​ണം​ ​തൊ​ഴി​ലാ​യി​ ​സ്വീ​ക​രി​ച്ചു.​ ​നാ​ട്ടി​ൽ​ ​മോ​ഷ​ണം​ ​പെ​രു​കി​യ​തോ​ടെ​ ​രാ​ജാ​വി​ന്റെ​ ​മു​മ്പാ​കെ​ ​പ​രാ​തി​ക​ൾ​ ​എ​ത്തി.​ ​എ​ത്ര​യും​ ​വേ​ഗം​ ​മോ​ഷ്ടാ​വി​നെ​ ​പി​ടി​കൂ​ടാ​ൻ​ ​രാ​ജാ​വ് ​സൈ​നി​ക​ർ​ക്ക് ​ക​ർ​ശ​ന​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഈ​ ​വി​വ​രം​ ​മ​ണ​ത്ത​റി​ഞ്ഞ​ ​വീ​ട്ടി​​​ലു​ള്ള​ ​സ്ത്രീ​ക​ൾ​ ​ധു​ന്ധു​കാ​രി​ ​പി​ടി​ക്ക​പ്പെ​ട്ടാ​ൽ​ ​ത​ങ്ങ​ളും​ ​അ​ക​ത്താ​കു​മെ​ന്ന് ​ഉ​റ​പ്പി​ച്ച​ശേ​ഷം​ ​ധു​ന്ധു​കാ​രി​യെ​ ​കൊ​ന്ന് ​ശ​വം​ ​ദ​ഹി​പ്പി​ച്ചു.​ ​സ​ഹോ​ദ​ര​തു​ല്യ​ന്റെ​ ​മ​ര​ണം​അ​റി​ഞ്ഞ​ ​ഗോ​ക​ർ​ണ​ൻ​ ​വീ​ട്ടി​ലെ​ത്തി.​ ​ദു​ർ​മ​ര​ണ​ത്തി​നി​ട​യാ​യ​ ​ധു​ന്ധു​കാ​രി​യു​ടെ​ ​ആ​ത്മാ​വ് ​പി​ശാ​ചാ​യി​ ​മാ​റി.​ ​പി​ശാ​ച് ​ഗോ​ക​ർ​ണ​നോ​ട് ​ത​ന്റെ​ ​ആ​ത്മാ​വി​ന് ​മോ​ക്ഷം​ ​ല​ഭി​ക്കു​ന്ന​തി​നാ​യി​ ​സ​ഹാ​യം​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.
സ​ഹോ​ദ​ര​ന്റെ​ ​ആ​ത്മാ​വി​ന് ​മോ​ക്ഷം​ ​ന​ൽ​കാ​നു​ള്ള​ ​അ​റി​വ് ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​ജ്ഞാ​നി​ക​ളാ​യ​ ​ബ്രാ​ഹ്മ​ണ​രോ​ട് ​ഉ​പ​ദേ​ശം​ ​തേ​ടി.​ ​ഒ​രു​ ​ബ്രാ​ഹ്മ​ണ​ൻ​ ​സൂ​ര്യ​നെ​ ​ധ്യാ​നി​ച്ച് ​സൂ​ര്യ​ന​മ​സ്‌​കാ​രം​ ​ചെ​യ്താ​ൽ​ ​ഫ​ലം​ ​സി​ദ്ധി​ക്കു​മെ​ന്നു​പ​ദേ​ശി​ച്ചു.​ ​അ​തി​ൻ​പ്ര​കാ​രം​ ​ഗോ​ക​ർ​ണ​ൻ​ ​നി​ത്യ​വും​ ​രാ​വി​ലെ​ ​ഭ​ക്തി​യോ​ടു​കൂ​ടി​ ​സൂ​ര്യ​ന​മ​സ്‌​കാ​രം​ ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങി​​.​ ​കു​റേ​ ​ദി​വ​സ​ത്തെ​ ​സൂ​ര്യ​ന​മ​സ്‌​‌​ക്കാ​രം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​തൃ​പ്‌​ത​നാ​യ​ ​സൂ​ര്യ​ദേ​വ​ൻ​ ​പ്ര​ത്യ​ക്ഷ​നാ​യി​ ​ആ​വ​ശ്യം​ ​എ​ന്തെ​ന്നു​ ​ചോ​ദി​ച്ചു.​ ​സ​ഹോ​ദ​ര​ന്റെ​ ​ആ​ത്മാ​വി​ന്റെ​ ​മോ​ക്ഷ​പ്രാ​പ്തി​യാ​ണ് ​ത​ന്റെ​ ​ല​ക്ഷ്യ​മെ​ന്ന് ​ഗോ​ക​ർ​ണ​ൻ​ ​അ​റി​യി​ച്ചു.​ ​ഏ​ഴ് ​ദി​വ​സം​ ​ഭാ​ഗ​വ​ത​പാ​രാ​യ​ണം​ ​(​ഭാ​ഗ​വ​ത​സ​പ്‌​താ​ഹം​)​ ​ചെ​യ്യാ​ൻ​ ​ഉ​പ​ദേ​ശി​ച്ച​ശേ​ഷം​ ​സൂ​ര്യ​ദേ​വ​ൻ​ ​മ​റ​ഞ്ഞു.​ ​അ​ടു​ത്ത​ദി​വ​സം​ ​മു​ത​ൽ​ ​ഭ​ക്തി​പൂ​ർ​വം​ ​ഗോ​ക​ർ​ണ​ൻ​ ​ഭാ​ഗ​വ​ത​പാ​രാ​യ​ണം​ ​ആ​രം​ഭി​ച്ചു.​ ​മ​റ്റാ​ർ​ക്കും​ ​കാ​ണാ​ൻ​ ​ക​ഴി​യാ​ത്ത​വി​ധം​ ​ധു​ന്ധു​കാ​രി​യു​ടെ​ ​ആ​ത്മാ​വും​ ​നാ​ട്ടു​കാ​ർ​ക്കൊ​പ്പ​മി​രു​ന്ന് ​പാ​രാ​യ​ണം​ ​കേ​ൾ​ക്കു​ക​യും​ ​അ​വ​ന്റെ​ ​ആ​ത്മാ​വ് ​വി​ഷ്‌​ണു​ലോ​കം​ ​പ്രാ​പി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​സ​ഹോ​ദ​ര​ന്റെ​ ​ആ​ത്മാ​വി​ന് ​മോ​ക്ഷം​ ​ല​ഭി​ച്ച​തി​ന്റെ​ ​ന​ന്ദി​യാ​യി​ ​ഗോ​ക​ർ​ണ​ൻ​ ​നി​ത്യ​വും​ ​ഭാ​ഗ​വ​ത​പാ​രാ​യ​ണം​ ​തു​ട​രാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​ഇ​ങ്ങ​നെ​ ​ഗോ​ക​ർ​ണ​ൻ​ ​ഭാ​ഗ​വ​ത​പാ​രാ​യ​ണം​ ​ചെ​യ്ത​ ​സ്ഥ​ലം​ ​തു​ട​ർ​ന്ന് ​ഗോ​ക​ർ​ണം​ ​എ​ന്ന​റി​യാ​ൻ​ ​തു​ട​ങ്ങി.​ ​ശ്രീ​കൃ​ഷ്‌​ണ​ൻ​ ​നി​കും​ഭ​ൻ​ ​എ​ന്ന​ ​രാ​ക്ഷ​സ​നെ​ ​വ​ധി​ച്ച​ത് ​ഗോ​ക​ർ​ണ​ത്തി​ൽ​ ​വ​ച്ചാ​ണെ​ന്നും​ ​വി​​​ശ്വ​സി​​​ക്കു​ന്നു.
​​ ​​​(​തു​​​ട​​​രും​​​ )
(​ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​:​ 9447750159)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RITUALS, WEEKLY, RITUALS
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.