SignIn
Kerala Kaumudi Online
Tuesday, 19 October 2021 2.50 AM IST

കൊവിഡിനും നിപയ്ക്കും ശേഷം മറ്റൊരു ഭീകര പകർച്ചവ്യാധിയും കേരളത്തിലേക്ക് എത്തുന്നു, മുന്നറിയിപ്പുമായി കേന്ദ്രം

fever

ന്യൂഡൽഹി: അത്യന്തം മാരകമായ സെറോ ടൈപ്പ് - 2 ഡെങ്കി വൈറസിനെതിരെ കേരളം ഉൾപ്പടെയുളള 11 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് - 2 ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഡെങ്കി വൈറസിനെതിരെ മുന്നറിയിപ്പ് നൽകിയത്.

മറ്റുള്ള രോഗങ്ങളേക്കാൾ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് - 2 ഡെങ്കി കേസുകളെന്നാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറയുന്നത്. ഗുരുതരമായ ഈ പ്രശ്നം വളരെ എളുപ്പത്തിൽ മറികടക്കാൻ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ശക്തമായ മുന്നൊരുക്കങ്ങൾ നടത്തണം. പനി സംബന്ധിച്ച ഹെൽപ് ഡെസ്കുകൾ ആരംഭിക്കണം, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകൾ ആവശ്യത്തിന് സ്റ്റോക്ക്‌ ചെയ്യണം. ഇതിനാെപ്പം അവശ്യമായ മരുന്നുകളും ഉണ്ടായിരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ആഘോഷ സമയങ്ങളിൽ ജനങ്ങൾ കൂടിച്ചേരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നും മാളുകൾ, മാർക്കറ്റുകൾ ആരാധനാലയങ്ങൾ തുടങ്ങിയിടങ്ങളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

അടുത്തിടെ ഉത്തർപ്രദേശിൽ ഡെങ്കിപ്പനി ബാധിച്ച് കുട്ടികൾ ഉൾപ്പടെ നൂറിലധികം പേരാണ് മരിച്ചത്. ഫിറോസാബാദ് ജില്ലയിലാണ് രോഗബാധ കൂടുതൽ . 12000 പേരോളമാണ് ഇവിടെ പനിബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഡെങ്കിപ്പനി വ്യാപകമായതിനെ തുടര്‍ന്ന് 64 ക്യാമ്പുകളാണ് ജില്ലയില്‍ സംഘടിപ്പിച്ചത്. ഡെങ്കിക്ക് പുറമേ ചെള്ളുപ്പനി, മലേറിയ, എലിപ്പനി തുടങ്ങിയവയും സംസ്ഥാനത്ത് നിരവധി പേരെ ബാധിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, CENTRE-WARNS- ABOUT-DENGUE-STRAIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.