SignIn
Kerala Kaumudi Online
Thursday, 25 April 2024 7.13 PM IST

കടയിലെ മോഷണം കുട്ടികൾ പിടിയിൽ

theft

മുണ്ടക്കയം: വണ്ടൻപതാൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പലചരക്ക് കടയിൽ മോഷണം നടത്തിയ 15 വയസുള്ള രണ്ടു പേർ അറസ്റ്റിലായി. ഇതിലൊരാൾ കോട്ടയം സ്വദേശിയും ഒരാൾ സ്ഥലവാസിയുമാണ്. ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി കടയുടെ ഓടിളക്കി അകത്തു കടന്ന് 5000 രുപയും കാശുവണ്ടി, ഹോർലിക്സ്, ബേക്കറി ഐറ്റംസ് എന്നിവയടക്കം 20,000 രൂപയുടെ സാധനങ്ങളും കവരുകയായിരുന്നു. മുണ്ടക്കയം പൊലീസ് നടത്തിയ അന്വേഷണത്തിനിടെ മോഷ്ടിച്ച സാധനങ്ങൾ ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ വിൽക്കാൻ ശ്രമിക്കുന്നതായി വ്യാപാരികൾ വിവരം നൽകി. ഇതോടെയാണ് കുട്ടികൾ പിടിയിലായത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ കുട്ടികളെ ജുവൈനൽ ഹോമിലേയ്ക്കു മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, THEFT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.