ബോളിവുഡ് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയമായ അഭിനേത്രി മൗനി റോയിക്ക്തിരെ കടുത്ത വിമർശനവുമായി ഗായകനും നടനുമായ അമിത് ടണ്ടൻ രംഗത്ത്. താനും ഭാര്യ റൂബിയും ജീവിതത്തിൽ സങ്കീർ ണമായ അവസ്ഥകളിലൂടെ കടന്നു പോകുമ്പോൾ മൗനി വഞ്ചിച്ചുവെന്നാണ് അമിത്തിന്റെ ആരോപണം.'മൗനി റോയ്, ആരാണത്? മൗനി റോയിയുടെ മുഖം ഇനി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവളെന്റെ ഭാര്യയെ ഉപയോഗിക്കുകയായിരുന്നു.അവൾ ജെനുവിൻ ആണെന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്. എന്നാൽ റൂബി പ്രശ്നത്തിലായിരുന്നപ്പോൾ അവൾ ഞങ്ങളെ കയ്യൊഴിഞ്ഞു. ആളുകളുടെ മുഖം മാറുമെന്ന് പറയുന്നത് പോലെ. റൂബിയുടെ മനസിലെ നോവിച്ചു. ഇത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചിരുന്നു.''അമിതിന്റെ വാക്കുകൾ. രൺ ബീർ കപൂർ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ ബ്രഹ്മാസ്ത്രയിൽ മൗനി റോയി സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |