തളിപ്പറമ്പ്: കണ്ണൂർ സർവ്വകലാശാലയുടെ 25-മത് അത്ലറ്റിക് മീറ്റിന് മാങ്ങാട്ടു പറമ്പ് സിന്തറ്റിക് ട്രാക്കിൽ തുടക്കം. ആദ്യ ദിനം 22 ഇനങ്ങളുടെ മത്സരം പൂർത്തിയായപ്പോൾ പുരുഷവിഭാഗത്തിൽ മാങ്ങാട്ടുപറമ്പ് സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷനും വനിതകളിൽ തലശ്ശേരി ബ്രണ്ണൻ കോളേജും മുന്നിട്ട് നിൽക്കുന്നു .
പുരുഷ വിഭാഗത്തിൽ 32 പോയന്റുകളാണ് സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ നേടിയത്. 20 പോയന്റുമായി കാസർകോട് ഗവ. കോളേജ് രണ്ടാം സ്ഥാനത്തും 12 പോയന്റുമായി പീപ്പിൾസ് മുന്നാട് മൂന്നാം സ്ഥാനത്തുമാണ്. വനിതാ വിഭാഗത്തിൽ 33 പോയന്റുകളുമായാണ് തലശ്ശേരി ബ്രണ്ണൻ കോളേജിന്റെ മുന്നേറ്റം. സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ 21 പോയിന്റുമായി രണ്ടും മാടായി കോളേജ് 12 പോയിന്റ് നേടി മൂന്നും സ്ഥാനങ്ങളിലാണ്. കൊവിഡ് ഭീഷണിമൂലം നീണ്ടു പോയ 2020- 21 വർഷത്തെ കായികമേളയാണ് ഇപ്പോൾ നടക്കുന്നത്.
മൂന്നു ദിവസത്തെ കായിക മേള എം. വിജിൻ എം.എൽ.എ .പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് മെമ്പർ എം.പി. രാജു അദ്ധ്യക്ഷത വഹിച്ചു. കെ.പി. മനോജ്, കെ.വി. അനൂപ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |