SignIn
Kerala Kaumudi Online
Saturday, 20 April 2024 7.56 AM IST

അഡ്വ. ജോഷി സിറിയക്കിനെ അനുസ്മരിച്ചു

കൽപ്പറ്റ: കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക്കിന്റെ നിര്യാണത്തിൽ ജില്ലയിൽ വിവിധയിടങ്ങളിൽ അനുശോചിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി. 1991 മുതൽ വയനാട്ടിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുഖമായി പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹമെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചു കൊണ്ട് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ അനുസ്മരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, അഡ്വ.എൻ.കെ. വർഗീസ്, അഡ്വ. ടി.ജെ. ഐസക്ക്, വി.എ. മജീദ്, അഡ്വ. വിനോദ് കുമാർ, അഡ്വ. ഷിജു, വി.എൻ. ശശീന്ദ്രൻ, ഒ.വി. അപ്പച്ചൻ, ഇ.വി. അബ്രഹാം. ബി. സുരേഷ് ബാബു, ടോമി തേക്കുമല, പി.എം. ബെന്നി, റോയ് ഒ.വി, ബാബു പന്നിക്കുഴി, ജോസ് കാരനിരപ്പേൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

കൽപ്പറ്റയിൽ വിവിധയിടങ്ങളിലായി നടന്ന ചടങ്ങിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ആന്റണി, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ.ജോർജ് വാതുപറമ്പിൽ, കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ,

സ്വതന്ത്ര കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ്, മൂപ്പൈനാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ ഉണ്ണികൃഷ്ണൻ എന്നിവർ അനുശോചിച്ചു.

കൽപ്പറ്റ കിസാൻ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ അനുശോചനചടങ്ങിൽ ടോമി തേക്കുമല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എൻ.ശശീന്ദ്രൻ, ജനറൽ സെക്രട്ടറി വി.ടി.തോമസ്, വിജയൻ തോംപ്രാംകുടി, പി.എം.ബെന്നി, ഷാജി ഇരുളം, കെ.ജെ.ജോൺ എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ അനുശോചന ചടങ്ങിൽ ചെയർമാൻ ആർ.പി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. എൻ.സി കൃഷ്ണകുമാർ, പി.കെ സുകുമാരൻ, നൗഫൽ കൈപ്പഞ്ചേരി, സീത വിജയൻ, ഒ.പി.മുഹമ്മദുകുട്ടി എന്നിവർ പ്രസംഗിച്ചു. ക്ഷീര കർഷക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തിയ അനുശോചനചടങ്ങിൽ ജില്ലാ പ്രസിഡന്റ് എം.ഒ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സജീവൻ മടക്കിമല, എം.എംജോസ്, പി.കെ.മുരളി എന്നിവർ പ്രസംഗിച്ചു. കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ അനുശോചനചടങ്ങിൽ സി.പി. പുഷ്പലത, ജി.വിജയമ്മ ടീച്ചർ, ശോഭനകുമാരി, ഷേർളി സെബാസ്റ്റ്യൻ, ഉഷ തമ്പി ,വൈജയന്തി ,ശാന്തകുമാരി, ആയിഷ പള്ളിയിൽ ,നിത്യ വിജയൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുശോചന യോഗം എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വി.വി.നാരായണ വാര്യർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എൻ.കെ.വർഗ്ഗീസ്, പി.വി. ജോർജ്ജ്, അഡ്വ.എം.വേണുഗോപാൽ, സിൽവി തോമസ്, എം.ജി.ബിജു, സണ്ണി ചാലിൽ, എം.പി.ശശികുമാർ, സി.കെ.രത്നവല്ലി, ഗിരിജ മോഹൻ ദാസ്, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

 മാറ്റിവെച്ചു
കൽപ്പറ്റ: കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയാകിന്റെ നിര്യാണത്തെ തുടർന്ന് ജില്ലയിൽ കോൺഗ്രസ് നടത്താനിരുന്ന മൂന്ന് ദിവസത്തെ മുഴുവൻ പരിപാടികളും മാറ്റിവെച്ചതായി ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ അറിയിച്ചു. യു ഡി എഫ് മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിൽ ഇന്ന് നടത്താനിരുന്ന പ്രതിഷേധ ധർണയും മാറ്റിവെച്ചതായി യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ കരീം, കൺവീനർ എൻ.ഡി അപ്പച്ചൻ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.