കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ മത്സ്യരോഗനിർണയ ഗവേഷണ പദ്ധതിയിൽ ഒഴിവുള്ള തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മോളിക്കുലർ ഡയഗനോസ്റ്റിക്, മൈക്രോബയോളജി ആൻഡ് ഹിസ്റ്റോപാത്തോളജി, സോയിൽ ആൻഡ് വാട്ടർ എന്നീ ലാബ് ഇൻ ചാർജുകളുടെ ഓരോ ഒഴിവുകളും ലാബ് അസിസ്റ്റന്റിന്റെയും ഫീൽഡ് അസിസ്റ്റന്റിയും ഓരോ ഒഴിവുമാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എഫ്.എസ്.സി ,എം.എസ്സിയാണ് ലാബ് ഇൻ ചാർജിന് വേണ്ട യോഗ്യത. പി.എച്ച്.ഡി അഭലക്ഷണീയം. വി.എച്ച്.എസ്.സി (ഫിഷറീസ്, മെഡിക്കൽ ലാബ് ടെക്നീഷ്യൻ) യോഗ്യതയുള്ളവർക്ക് ലാബ്,ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 24ന് മുമ്പായി project.recruit@kufos.ac.in എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് www.kufos.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |