ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ 3,32,158 (3.32 ലക്ഷം) പേരാണ് ചികിത്സയിലുള്ളത്. മൊത്തം രോഗികളുടെ എണ്ണം 3,34,48,163 (3.34 കോടി). 24 മണിക്കൂറിനുള്ളിൽ 309 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.
ആകെ മരണസംഖ്യ 4,44,838 (4.44ലക്ഷം) ആയി. 38,945 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 3,26,71,167 (3.26 കോടി) ആയി ഉയർന്നു.
രാജ്യത്ത് മൊത്തം വാക്സിനേഷൻ 80 കോടി പിന്നിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 85,42,732 പേർക്കാണ് രാജ്യത്ത് വാക്സിൻ കുത്തിവയ്പെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |