SignIn
Kerala Kaumudi Online
Friday, 19 April 2024 6.04 AM IST

എം.കെ.കെ നായർ സ്‌മാരകപ്രഭാഷണം

fg

കൊച്ചി: മാനേജ്‌മെന്റ്, വ്യവസായ രംഗങ്ങൾക്കൊപ്പം കലാസാഹിത്യ സാംസ്‌ക്കാരിക മേഖലകളിലുൾപ്പെടെ നിർണായകവും സമഗ്രവുമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് എം.കെ.കെ. നായരെന്ന് ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച എം.കെ.കെ. നായർ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് എസ്. ജയതിലകൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഫാക്ട് ചെയർമാൻ ഉൾപ്പെടെ ചുമതല വഹിച്ച മേഖലകളിലെല്ലാം മികവ് തെളിയിച്ച മാനേജ്മെന്റ് വിദഗ്ദ്ധനായിരുന്നു എം.കെ.കെ. നായരെന്ന് എസ്. ജയതിലകൻ പറഞ്ഞു. ഒരു പതിറ്റാണ്ടിലേറെ പ്രസിഡന്റായി പ്രവർത്തിച്ച എം.കെ.കെ. നായർ കെ.എം.എയുടെ വളർച്ചയിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് മാധവ് ചന്ദ്രൻ പറഞ്ഞു.

സ്‌മാരക പ്രഭാഷണം കമ്മിറ്റി ചെയർമാൻ എ.സി.കെ നായർ സ്വാഗതവും ജോയിന്റ് സെക്രട്ടറി അൽജിയേഴ്‌സ് ഖാലിദ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.