തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങളുടെ ഘട്ടത്തിൽ പ്രായോഗികമായി പ്രവർത്തിച്ചവരുടെ അനുഭവങ്ങളിലൂടെയാണ് തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്ന് ബോദ്ധ്യപ്പെട്ടതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരണത്തിന്റെ ഭാഗമായുള്ള പ്രവർത്തന മാന്വൽ രൂപരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സ്പെഷ്യൽ സെക്രട്ടറി ആർ.എസ്. കണ്ണൻ, പ്രിൻസിപ്പൽ ഡയറക്ടർ വി.ആർ. വിനോദ്, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, നഗരകാര്യ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |