SignIn
Kerala Kaumudi Online
Thursday, 25 April 2024 7.13 AM IST

ശബരിമല തീർത്ഥാടനം: അഗ്നിരക്ഷാ വകുപ്പ് പരിശോധന നടത്തി

fire
സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്ന അഗ്നിരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ

ശബരിമല: മണ്ഡല - മകര വിളക്കിന് മുന്നോടിയായി അഗ്നിരക്ഷാ വകുപ്പ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ പരിശോധന നടത്തി. അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തേണ്ട മുൻകരുതലുകളും കൊവിഡ് പശ്ചാത്തലത്തിൽ ഡ്യൂട്ടി നോക്കുന്ന ജീവനക്കാർക്കായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളുമാണ് പരിശോധിച്ചത്. റിപ്പോർട്ട് ഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും നൽകുമെന്ന് ജില്ലാ ഫയർ ഓഫീസർ ഹരികുമാർ പറഞ്ഞു. അടൂർ സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാർ, പത്തനംതിട്ട അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജിത് കുമാർ എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. സന്നിധാനത്ത് തിരുമുറ്റത്തേയും അരവണ പ്ലാന്റ്, പിൽഗ്രിം സെന്ററുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെയും സുരക്ഷാ സാഹചര്യങ്ങൾ സംഘം വിലയിരുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.