SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.35 PM IST

അതിരപ്പിള്ളിയിൽ ഇന്നലെയെത്തിയത് 6171 വിനോദ സഞ്ചാരികൾ

athirappilly

ചാലക്കുടി: അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഞായറാഴ്ച തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ 6171 ആളുകളെത്തി. ഓണത്തിന്റെ രണ്ട് ദിവസത്തിന് ശേഷമുണ്ടായ കൂടിയ കണക്കാണിത്. നവംബറിൽ സ്‌കൂൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ആളുകൾ അവധിക്കാല സന്ദർശനത്തിന് ഇനിയുള്ള ദിവസം തെരഞ്ഞെടുത്തേക്കുമെന്നാണ് വനപാലകരുടെ കണക്കു കൂട്ടൽ.

ഇതേസമയം ആറ് ദിവസം മുമ്പ് തുറന്ന വാഴച്ചാൽ സന്ദർശിക്കാൻ 568 പേരുമെത്തി. ആദിവാസി മേഖലയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് വാഴച്ചാലിലെ വിനോദ സഞ്ചാരം നീണ്ടു പോവുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ATHIRAPPILLY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.