കുന്ദമംഗലം: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ മർകസ് ബോയ്സ് ഹൈസ്കൂളിലെ കാശ്മീരി വിദ്യാർത്ഥികളെ അദ്ധ്യാപകർ കാശ്മീരിലെത്തി അനുമോദിച്ചു. പരീക്ഷയെഴുതിയ 29 പേരിൽ 14 പേർ മുഴുവൻ എ പ്ലസും മറ്റുള്ളവർ ഉയർന്ന ഗ്രേഡുകളും നേടിയിരുന്നു. കാശ്മീർ പുഞ്ച് റസാഉൽ ഉലും സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് യെസ് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ശൗക്കത്ത് ബുഖാരി ഉദ്ഘാടനം ചെയ്തു. മർകസ് സ്കൂൾ പ്രധാനാദ്ധ്യാപകൻ പി.അബ്ദുന്നാസർ അദ്ധ്യക്ഷത വഹിച്ചു. റിട്ട.എസ്.എസ്.പി അൽതാഫ് ഹുസൈൻ ഷാ മുഖ്യാതിഥിയായിരുന്നു. പി.പി അബ്ദുൾ റഷീദ്, ഷരീഫ് കെ.കെ, കെ.അബ്ദുൽ കലാം, അബൂബക്കർ പി.കെ, അഷ്റഫ് ഇ, സാലിം എൻ.കെ, ജുനൈദ് സഖാഫി, ജമാൽ കെ.എം, മെഹ്ബൂബ് കെ, ഇസ്ഹാഖ് പി.പി എന്നിവർ സംബസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |