SignIn
Kerala Kaumudi Online
Friday, 19 April 2024 2.28 PM IST

അഗ്നിശമന സേനയ്ക്ക് ഫെയ്സ് ഷീൽഡ് വിതരണം

fire

കോഴിക്കോട്: വെള്ളിമാടുകുന്ന് അഗ്നിശമന സേനയിലെ ജീവനക്കാർക്ക് ഫെയ്സ് ഷീൽഡും ടോർച്ചും വിതരണം ചെയ്തു. സ്മോൾ സ്കെയിൽ ബിൽഡിംഗ് ഓണേർസ് അസോസിയേഷനും ടെർട്ടിൽ ഹെൽമറ്റ് കമ്പനി (ഡൽഹി)യും സംയുക്തമായി കേരളാ ഫയർ സർവീസ് അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഷെവലിയാർ സി .ഇ ചാക്കുണ്ണി ഉദ്ഘാടനവും വിതരണവും നിർവഹിച്ചു. സ്‌റ്റേഷൻ ഓഫീസർ കെ.പി ബാബുരാജ് ഏറ്റുവാങ്ങി. മീഞ്ചന്ത , ബീച്ച് നിലയങ്ങളിലെ ജീവനക്കാർക്ക് അടുത്ത ദിവസങ്ങളിൽ ഫെയ്സ് ഷീൽഡും ടോർച്ചുകളും വിതരണം ചെയ്യും. ഒ.കെ അശോകൻ അദ്ധ്യക്ഷത വഹിച്ചു. എം.ഐ.അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. സിനീഷ് , എം.അബ്ദുൽ റസാഖ്, ആർ. നാരായണൻ , കെ. ഹമീദ്, എൻ.നിതിൻ, സി.സി മനോജ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.