കോഴിക്കോട്: ജില്ലയിൽ കൊവിഡ് കേസുകൾ കുറഞ്ഞെങ്കിലും ആശങ്ക ഉയർത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1957 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. എന്നാൽ ടി.പി.ആർ 19.54 ശതമാനം രേഖപ്പെടുത്തി. സമ്പർക്കത്തിലൂടെ 1927പേർ രോഗ ബാധിതരായി. 23പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 10198പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലായിരുന്ന 3065പേർ കൂടി രോഗമുക്തിനേടി. 21247കോഴിക്കോട് സ്വദേശികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 72719 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത് .മരണം 2494 ആയി ഉയർന്നു..
ഉറവിടം വ്യക്തമല്ലാത്തവർ
ആയഞ്ചേരി 1, അഴിയൂർ 1, ബാലുശ്ശേരി 1, ചെറുവണ്ണൂർ 1, കടലുണ്ടി 1, കോഴിക്കോട് 3, കുന്നുമ്മൽ 2, മൂടാടി 1, നാദാപുരം 1, നടുവണ്ണൂർ 1, ഒളവണ്ണ 2, പെരുമണ്ണ 1, പെരുവയൽ 1, പുതുപ്പാടി 1, തലക്കുളത്തൂർ 2, തിക്കോടി 1, തൂണേരി 1, വളയം 1.
സമ്പർക്കം
കോഴിക്കോട്കോർപ്പറേഷൻ 394, അരിക്കുളം 5, അത്തോളി 17, ആയഞ്ചേരി 10, അഴിയൂർ 4, ബാലുശ്ശേരി 33, ചക്കിട്ടപ്പാറ 9, ചങ്ങരോത്ത് 15, ചാത്തമംഗലം 19, ചെക്ക്യാട് 8, ചേളന്നൂർ 10, ചേമഞ്ചേരി 9, ചെങ്ങോട്ട്കാവ് 27, ചെറുവണ്ണൂർ 18, ചോറോട് 21, എടച്ചേരി 11, ഏറാമല 24, ഫറോക്ക് 14, കടലുണ്ടി 46, കക്കോടി 25, കാക്കൂർ 25, കാരശ്ശേരി 17, കട്ടിപ്പാറ 2, കാവിലുംപാറ 15, കായക്കൊടി 18, കായണ്ണ 7, കീഴരിയൂർ 17, കിഴക്കോത്ത് 11, കോടഞ്ചേരി 11, കൊടിയത്തൂർ 2, കൊടുവള്ളി 12, കൊയിലാണ്ടി 92, കൂടരഞ്ഞി 10, കൂരാച്ചുണ്ട് 8, കൂത്താളി 7, കോട്ടൂർ 8, കുന്ദമംഗലം 55, കുന്നുമ്മൽ 6, കുരുവട്ടൂർ 20, കുറ്റ്യാടി 8, മടവൂർ 17, മണിയൂർ 17, മരുതോങ്കര 15, മാവൂർ 5, മേപ്പയ്യൂർ 13, മൂടാടി 27, മുക്കം 34, നാദാപുരം 11, നടുവണ്ണൂർ 23, നൻമണ്ട 4, നരിക്കുനി 9, നരിപ്പറ്റ 33, നൊച്ചാട് 12, ഒളവണ്ണ 43, ഓമശ്ശേരി 26, ഒഞ്ചിയം 14, പനങ്ങാട് 34, പയ്യോളി 48, പേരാമ്പ്ര 17, പെരുമണ്ണ 31, പെരുവയൽ 46, പുറമേരി 16, പുതുപ്പാടി 10, രാമനാട്ടുകര 36, തലക്കുളത്തൂർ 10, താമരശ്ശേരി 17, തിക്കോടി 23, തിരുവള്ളൂർ 6, തിരുവമ്പാടി 13, തൂണേരി 25, തുറയൂർ 37, ഉള്ള്യേരി 43, ഉണ്ണികുളം 57, വടകര 23, വളയം 3, വാണിമേൽ 11, വേളം 26, വില്യാപ്പള്ളി 22.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |