SignIn
Kerala Kaumudi Online
Wednesday, 27 October 2021 9.12 PM IST

പഞ്ചാബിൽ വല വിരിച്ച് ബിജെപി, അമരീന്ദർ സിംഗിന് എൻഡിഎയിലേക്ക് ക്ഷണം, അപമാനിച്ച കോൺഗ്രസിനെ ഉപേക്ഷിക്കണമെന്ന് രാംദാസ് അഥവാലെ

amarinder-singh

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ക്യാപ്‌റ്റൻ അമരീന്ദർ സിംഗിനെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അഥവാലെ. തന്നെ അപമാനിച്ച കോൺഗ്രസിനെ അദ്ദേഹം ഉപേക്ഷിക്കണം. അടുത്തവർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയെ അധികാരത്തിലെത്തിക്കാൻ നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ അമരീന്ദറിനാകുമെന്നും അഥവാലെ പറഞ്ഞു.

നിങ്ങളെ അപമാനിച്ച ഒരു പാർട്ടിയിൽ തുടരുന്നതിന്റെ പ്രയോജനം എന്താണെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗിനോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കോൺഗ്രസ് പാർട്ടി വിട്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മുന്നണിയിൽ ചേരാൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു. എൻ.ഡി.എയിൽ എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്നു. പഞ്ചാബിൽ എൻ.ഡി.എയെ അധികാരത്തിലെത്തിക്കാൻ നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ അമരീന്ദറിനാകുമെന്നും അഥവാലെ പ്രതികരിച്ചു.

കോൺഗ്രസിലെ തർക്കങ്ങളെത്തുടർന്ന് ശനിയാഴ്‌ചയാണ് അമരീന്ദർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജീന്തർ സിംഗ് രൺധാവയെ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് പുറത്ത് വന്നെങ്കിലും മണിക്കൂറുകൾക്കകം ഈ തീരുമാനം മാറ്റി. ചരൺ സിംഗ് ചന്നിയാണ് പുതിയ മുഖ്യമന്ത്രിയാകുകയെന്ന് ഹൈക്കമാന്റ് അറിയിച്ചു. രൺധാവയുടെ പേര് പ്രഖ്യാപിച്ചയുടൻ സിദ്ദു പ്രതിഷേധിക്കുകയും ചന്നിയെ മുഖ്യമന്ത്രിയാക്കാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് വിവരം. തുടർന്ന് ചന്നിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതായി സംസ്ഥാന ചുമതലയുള‌ള എ.ഐ.സി.സി സെക്രട്ടറി ഹരീഷ് റാവത്ത് അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, AMARINDER SINGH, NDA, BJP, CONGRESS, RAMDAS ATHAWALE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.