വള്ളിക്കുന്ന്: സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വിമെന്റെ(സാഫ്) നേതൃത്വത്തിൽ തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനം വള്ളിക്കുന്നിൽ നടന്നു. ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഓൺലൈനിലൂടെ നിർവഹിച്ചു.
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ അദ്ധ്യക്ഷത
വഹിച്ചു . ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. പി. എസ്. ശിവപ്രസാദ് , തിരൂരങ്ങാടി ബ്ലോക്ക് മെമ്പർ പൊക്കാടത്ത് ബാബുരാജ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ രാധ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എ.പി. സിന്ധു തുടങ്ങിയവർ ആശംസകളർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |