SignIn
Kerala Kaumudi Online
Thursday, 25 April 2024 1.21 AM IST

പി.എം.എ.വൈ ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി

vvvvv

മലപ്പുറം : പൊന്നാനി നഗരസഭയിൽ പി.എം.എ.വൈ ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ലൈഫ് മിഷൻ വഴി സംസ്ഥാന തലത്തിൽ നിർമ്മാണം പൂർത്തീകരിച്ച 10,​000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഓൺലൈൻ ആയി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു.

പൊന്നാനിയിൽ പി.എം.എ.ഐ ലൈഫ് പദ്ധതി പ്രകാരം ഇതുവരെ 1026 ഭവനങ്ങൾ പൂർത്തീകരിച്ചു. ആറ് ഡി.പി.ആറുകളിലായി മൊത്തം 1320 വീടുകളാണ് പദ്ധതിപ്രകാരം പൊന്നാനിയിൽ ഉയരുന്നത്. ബാക്കിയുള്ള 294 വീടുകളുടെ നിർമ്മാണ പ്രവർത്തങ്ങൾ വിവിധ ഘട്ടങ്ങളിലാണ്. ഇത്തരം വീടുകളുടെ പണി വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് പൊന്നാനി നഗരസഭ.

പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ രജീഷ് ഊപ്പാല അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, എം.ആബിദ, ഷീനാസുദേശേൻ, നഗരസഭാ എൻജിയർ സുജിത്ത് ഗോപിനാഥ്, മെമ്പർ സെക്രട്ടറി ജസീന മജീദ് തുടങ്ങിയവർ പങ്കെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, LIFE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.