SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.06 PM IST

സി.​ബി.​എ​സ്.​ഇ 10, 12: ആദ്യ ടേം ബോർഡ് പരീക്ഷ നവംബറിൽ

exam

 പരീക്ഷ ഓഫ്‌ലൈനായി ₹ടൈംടേബിൽ ഒക്ടോബർ പകുതിയോടെ

ന്യൂഡൽഹി : സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ആദ്യ ടേം പരീക്ഷ നവംബറിൽ ആരംഭിക്കും. ടൈംടേബിൾ അടുത്ത മാസം പത്തോടെ പ്രഖ്യാപിക്കും. ഓഫ്‌ലൈനായി നടത്തുന്ന

പരീക്ഷയുടെ ഫലം ഡിസംബറോടെ അറിയാനാകും. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ. 90 മിനിട്ടിന്റെ പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് ഒ.എം.ആർ ചോദ്യ പേപ്പറാണ് . പ്രാക്ടിക്കൽ പരീക്ഷയില്ല.

കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു വർഷവും ബോർഡ് പരീക്ഷകളിൽ അനിശ്ചിതത്വം നേരിട്ടതിനാലാണ് 2021-22ൽ 10, 12 ക്ലാസുകളിൽ രണ്ടു ടേമുകളിലായി ബോർഡ് പരീക്ഷ നടത്താൻ കഴിഞ്ഞ ജൂലായിൽ തീരുമാനിച്ചത്. രണ്ടു ടേമുകളിലെയും വിദ്യാർത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും അന്തിമ ഫലം .10, 12 ക്ലാസ് ബോർഡ് പരീക്ഷയ്ക്കായി പരീക്ഷാർത്ഥികളുടെ പട്ടിക സമർപ്പിക്കാൻ സി.ബി.എസ്ഇ സ്‌കൂളുകളോട് ആവശ്യപ്പെട്ടു. cbse.gov.in എന്ന വെബ്‌സൈറ്റിലെ ഇ-പരീക്ഷ പോർട്ടലിൽ പട്ടിക സമർപ്പിക്കാം.ഫീസില്ലാതെ അവസാന തീയതി ഈ മാസം 30 .ഫീസടക്കം ഒക്ടോബർ 9 .

വെയിറ്റേജ്

കൊവിഡ് അടക്കമുള്ള സ്ഥിതിഗതികൾ വിലയിരുത്തിയാകും ഓരോ ടേമിലേയും വെയിറ്റേജ് തീരുമാനിക്കുകയെന്ന് സി.ബി.എസ്.ഇ. പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ് പറഞ്ഞു

രണ്ടാം ടേം പരീക്ഷ നടത്താൻ കഴിയാത്ത സാഹചര്യങ്ങളുണ്ടായാൽ ഒന്നാം ടേം പരീക്ഷയ്ക്ക് അധിക വെയിറ്റേജ് നൽകേണ്ടി വരും.

പരീക്ഷ രണ്ട് ടേമുകളിലായി

  • രണ്ട് ടേമിലും ഒരേ വെയിറ്റേജ്
  • ആദ്യ ടേം സിലബസിൽ നിന്ന് രണ്ടാം ടേമിലും, രണ്ടാം ടേം സിലബസിൽ നിന്ന് ആദ്യ ടേമിലും നിന്ന് ചോദ്യങ്ങളുണ്ടാവില്ല
  • വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​പ്ര​ക​ട​നം​ ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​സ്റ്റു​ഡ​ന്റ് ​പ്രൊ​ഫൈ​ൽ​ ​​
  • ഇ​ന്റേ​ണ​ൽ​ ​മാ​ർ​ക്കു​ക​ൾ​ ​​ ​സി.​ബി.​എ​സ്.​ഇ​യു​ടെ​ ​ഐ.​ടി​ ​പ്ലാ​റ്റ് ​ഫോ​മി​ൽ​ ​സ്കൂ​ളു​ക​ൾ​ ​അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

രണ്ടാം ടേം പരീക്ഷ

  • പരീക്ഷ 2022 മാർച്ച്- ഏപ്രില്‍ മാസങ്ങളിൽ
  • 120 മിനിറ്റ് നീണ്ട് നില്‍ക്കുന്ന പരീക്ഷ
  • സബ്‌ജെക്ടീവ് ടൈപ്പ്
  • പ്രാക്ടിക്കല്‍ പരീക്ഷ ഉണ്ടാകും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.