SignIn
Kerala Kaumudi Online
Tuesday, 19 October 2021 7.30 AM IST

പ്രഭാവർമ അപരദുഃഖം സ്വന്തം ദുഃഖമായി കണ്ട കവി:ഗവർണർ

gov

ന്യൂഡൽഹി :അപരദുഃഖം സ്വന്തം ദുഃഖമായി ഉൾക്കൊണ്ട കവിയാണ് പ്രഭാവർമയെന്ന് ഗവർണർ ആരിഫ് മുഹമദ് ഖാൻ പറഞ്ഞു. കവികൾ മറ്റുള്ളവരുടെ വേദനകൾ സ്വന്തം ദുഃഖമായി സ്വീകരിക്കുന്ന അവസരത്തിലാണ് മഹത്തായ സാഹിത്യസൃഷ്ടികൾ ഉണ്ടാകുന്നത്. പ്രഭാവർമയുടെ കാവ്യങ്ങൾ ഉദാത്തമാകുന്നത് ഈ നിലയ്ക്കാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

പ്രഭാവർമയുടെ പ്രശസ്ത കാവ്യാഖ്യായികകളായ 'ശ്യാമ മാധവം', 'കനൽചിലമ്പ്' എന്നിവയുടെ ഇംഗ്ലീഷ് പരിഭാഷകളുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു ഗവർണർ. അധികാരവർഗത്തിന്റെ അനീതികൾക്ക് എതിരെ സ്‌നേഹവും സഹനവും ആയുധമാക്കി പോരാടുന്ന സ്ത്രീശക്തിയുടെ കാവ്യാത്മകമായ ആവിഷ്‌കാരമാണ് 'കനൽചിലമ്പ്'. ശ്രീകൃഷ്ണഹൃദയത്തിന്റെ സങ്കീർണതകൾ ഒപ്പിയെടുത്ത കാവ്യമാണ് 'ശ്യാമമാധവം'. ഇരുകൃതികളും ഇന്ത്യൻ സാഹിത്യത്തിന്റെ മുൻനിരയിൽ പ്രതിഷ്ഠ നേടട്ടേയെന്നും ഗവർണർ ആശംസിച്ചു.

'ശ്യാമമാധവം' ഇംഗ്ലീഷ് പരിഭാഷയായ 'ലാമെന്റ് ഓഫ് ദി ഡസ്‌ക്കി ഗോഡ്' കേന്ദ്രസാഹിത്യഅക്കാഡമി പ്രസിഡന്റ് ഡോ. ചന്ദ്രശേഖരകമ്പാറിന് നൽകിയാണ് പ്രകാശനം ചെയ്തത്. 'കനൽചിലമ്പ്' ഇംഗ്ലീഷ് പരിഭാഷയായ 'ആൻക്‌ലെറ്റ് ഓഫ് ഫയർ' ആദ്യപ്രതി ഗവർണറിൽ നിന്നും മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ സ്വീകരിച്ചു. ഇരുണ്ടകാലത്തിന്റെ ദുഃഖങ്ങൾ പകർത്തലും പ്രത്യാശയുടെ കിരണങ്ങൾ അന്വേഷിക്കലുമാണ് കാവ്യജീവിതമെന്ന് പ്രഭാവർമ പറഞ്ഞു. ശ്യാമമാധവത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അനിതാമാധവനും കനൽചിലമ്പിന്റെ പരിഭാഷ സി കെ അജീർകുട്ടിയുമാണ് നിർവഹിച്ചത്. ഇൻഡസ് പബ്ലിക്കേഷൻസാണ് ഇംഗ്ലീഷ് പതിപ്പുകളുടെ പ്രസാധകർ. കേന്ദ്രസാഹിത്യഅക്കാ-മി സെക്രട്ടറി ഡോ. കെ ശ്രീനിവാസറാവു, ഇൻഡസ് ഹെഡ് ഓഫ് പബ്ലിഷിംഗ് ശൗരീശങ്കർ നടേശൻ എന്നിവർ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, AWARD
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.