SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.12 AM IST

പ്രഗതി മൊബൈൽ ആപ്പ് പുറത്തിറക്കി എൽ.ഐ.സി

lic

ചെന്നൈ: ഡെവലപ്‌മെന്റ് ഓഫീസ‌ർമാർക്കായി എൽ.ഐ.സി ഒരുക്കിയ 'പ്രഗതി" (പെർഫോമൻസ് റിവ്യൂ ആപ്ളിക്കേഷൻ, ഗ്രോത്ത് ആൻഡ് ട്രെൻഡ് ഇൻഡിക്കേറ്റ‌ർ) മൊബൈൽ ആപ്ളിക്കേഷൻ ചെയർമാൻ എം.ആർ. കുമാർ പുറത്തിറക്കി. മാനേജിംഗ് ഡയറക്‌ടർമാരായ മിനി ഐപ്പ്, സിദ്ധാർത്ഥ മൊഹന്തി, മുകേഷ് ഗുപ്‌ത, രാജ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

ഏജന്റുമാരുടെ പ്രവർത്തനങ്ങൾ, പ്രീമിയം സമാഹരണം എന്നിവ തത്‌സമയം പരിശോധിച്ച് വിശകലനം ചെയ്യാനും വളർച്ച, ട്രെൻഡ് എന്നിവ വിലയിരുത്താനും സഹായിക്കുന്ന ആപ്പാണിത്. പെൻഷൻ വാങ്ങുന്നവർക്ക് വീട്ടിലിരുന്ന് തന്നെ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാവുന്ന, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത 'ജീവൻ സാക്ഷ്യ" ആപ്പും എൽ.ഐ.സി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ഏജന്റുമാരെ നേരിൽക്കാണാതെ തന്നെ പോളിസികൾ ഡിജിറ്റലായി വാങ്ങാവുന്ന 'ആനന്ദ ആപ്പ്" എൽ.ഐ.സി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, LIC, PRAGATI APP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.