SignIn
Kerala Kaumudi Online
Wednesday, 27 October 2021 10.40 PM IST

വിദേശ നാണയ ശേഖരത്തിൽ $134 കോടിയുടെ ഇടിവ്

forex

മുംബയ്: എക്കാലത്തെയും ഉയരത്തിൽ നിന്ന് ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം താഴേക്കിറങ്ങി. സെപ്‌തംബർ പത്തിന് സമാപിച്ച വാരത്തിൽ 134 കോടി ഡോളർ താഴ്‌ന്ന് 64,111.3 കോടി ഡോളറാണ് ശേഖരമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ ശേഖരം 889.5 കോടി ഡോളർ വർദ്ധിച്ച് സർവകാല റെക്കാഡായ 64,245.3 കോടി ഡോളറിലെത്തിയിരുന്നു.

വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 93.4 കോടി ഡോളർ താഴ്‌ന്ന് 57,887.9 കോടി ഡോളറായതാണ് കഴിഞ്ഞവാരം തിരിച്ചടിയായത്. കരുതൽ സ്വർണശേഖരം 41.3 കോടി ഡോളർ കുറഞ്ഞ് 3,766.9 കോടി ഡോളറുമായെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ടിലുണ്ട്. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, FOREX, RBI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.