തിരുവനന്തപുരം: അപ്രാപ്യമായ ലക്ഷ്യങ്ങൾ സാദ്ധ്യമാക്കിയ ബദൽ വികസന കാഴ്ചപ്പാടാണ്
കേരളത്തിന്റേതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ കർമ്മ പദ്ധതിയുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുതുതലമുറയ്ക്ക് ദിശാബോധവും തൊഴിൽ സാഹചര്യവും സൃഷ്ടിച്ചു കൊണ്ട് പ്രാദേശിക സാമ്പത്തിക വികസനം സാദ്ധ്യമാക്കേണ്ടത് ഒരോ പ്രാദേശിക സർക്കാരുകളുടെയും ചുമതലയാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ സർക്കാർ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ചടങ്ങിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |