തിരുവനന്തപുരം: കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ പ്രവർത്തിക്കുന്ന സായിഗ്രാമം നന്മയുടെ കേന്ദ്രമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തോന്നയ്ക്കൽ സായിഗ്രാമത്തിലെ ഷിർദ്ദിസായി ബാബയുടെ വെണ്ണക്കൽ പൂർണകായ വിഗ്രഹ പ്രതിഷ്ഠയുടെ 14-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സായിഗ്രാമം ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ, കുടവൂർ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, ജയചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് 21 വരെ പ്രത്യേക പൂജകളും പ്രാർത്ഥനയും ഭജനയും സംഗീത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 1800 കിലോ തൂക്കമുള്ള ഷിർദ്ദിസായി പ്രതിഷ്ഠയാണ് സായിഗ്രാമത്തിലേത്. 18 ഒറ്റക്കരിങ്കൽ തൂണിൽ തീർത്ത വിശാലമായ ഷിർദ്ദിമണ്ഡപം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |