വാഷിംഗ്ടൺ: ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശപൗരന്മാർക്ക് ട്രംപ് ഭരണകാലത്ത് അമേരിക്കയിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണ നിയമം കോടതി റദ്ദാക്കി. മികച്ച സാങ്കേതിക പ്രവർത്തകരെയടക്കം അമേരിക്ക യിലേക്ക് പ്രവേശിപ്പിക്കുന്നതിന് എച്ച് - 1ബി വിസയ്ക്ക് മേലുണ്ടായിരുന്ന നിയന്ത്രണമാണ് ഫെഡറൽ കോടതി റദ്ദാക്കിയത്.
അമേരിക്കയിലെ വിസ നിയമം തീരുമാനിക്കേണ്ട ഉദ്യോഗസ്ഥനല്ല എച്ച് - 1ബി വിസ നിയന്ത്രണ നിയമം പ്രഖ്യാപിച്ചത്. അമേരിക്കയുടെ ആഭ്യന്തര വകുപ്പിന്റെ കീഴിലെ ആക്ടിംഗ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടതി വിലയിരുത്തി. വീണ്ടു വിചാരമില്ലാതെ നടപ്പിലാക്കിയ വിസ നിയന്ത്രണം അമേരിക്കയിലേക്ക് ഏറ്റവും മികച്ചവരെത്തുന്നത് തടയുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഉയർന്ന യോഗ്യതകളും ഉയർന്ന ശമ്പളവും നൽകേണ്ട ജോലിക്ക് മികച്ചവരെ കണ്ടെത്താനുള്ള അവസരം നഷ്ടപ്പെട്ടതിലൂടെ വലിയ നഷ്ടമാണ് അമേരിക്കയ്ക്ക് സംഭവിച്ചതെന്ന് കോടതി വിലയിരുത്തി. ഇതിനാൽ വിസ നിയന്ത്രണം റദ്ദാക്കുകയാണെന്ന് ജഡ്ജി ജെഫ്രി വൈറ്റ് വിധി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |