തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ പിന്നാക്ക ദളിത് വിഭാഗങ്ങൾക്ക് അയിത്തം കൽപ്പിക്കുന്ന നടപടിക്കെതിരെ ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30 ന് കൈതമുക്ക് ശ്രീനാരായണഗുരുദേവ മന്ദിര ഹാളിൽ ജനജാഗ്രതാസദസ് സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഐ.ടി.ഡി.പി ചെയർമാനും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ. പത്മകുമാർ സദസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് നെടുമങ്ങാട്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സോമശേഖരൻ നായർ, എസ്.ആർ.എം.അജി, സംസ്ഥാന സെക്രട്ടറിമാരായ ആലുവിള അജിത്ത്, മലയിൻകീഴ് രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വേണു കാരണവർ, ജില്ലാ ട്രഷറർ ഉപേന്ദ്രൻ കോൺട്രാക്ടർ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |