ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വിരാട് കൊഹ്ലിയുടെ റോയൽ ചലഞ്ചേഴസ് ബാംഗ്ലൂരും ഒയിൻ മോർഗൻ അമരത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. ഇന്ന് രാത്രി 7.30 മുതൽ അബുദാബിയിലെ ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിലാണ് മത്സരം.
കളിച്ച 7 മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച റോയൽ ചലഞ്ചേഴ്സ് ബാംംഗ്ലൂരിന് 10 പോയിന്റുണ്ട്.
ഏഴ് മത്സരങ്ങളിൽ കളിച്ചതിൽ രണ്ടെണ്ണം മാത്രമേ കൊൽക്കത്തയ്ക്ക് ജയിക്കാനായിട്ടുള്ളൂ.
ഇന്നലത്തെ മത്സരത്തിന് മുൻപ് ബാംഗ്ലൂർ മൂന്നാം സ്ഥാനത്തും കൊൽക്കത്ത ഏഴാം സ്ഥാനത്തുമാണ് ഉള്ളത്.
ഇതുവരെ കിരീടം സ്വന്തമാക്കാൻ കഴിയാത്ത ബംഗളൂരു ഇത്തവണ കപ്പിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന സൂചനയാണ് ആദ്യ പകുതിയിലെ പ്രകടനത്തിൽ നിന്ന് വ്യക്തമാകുന്നത്.മറുവശത്ത് കഴിഞ്ഞ സീസണിന്റെ പകുതിയിൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ദിനേഷ് കാർത്തിക്കിൽ നിന്ന് ക്യാപ്ടൻ സ്ഥാനം ഏറ്റെടുത്ത ഒയിൻ മോർഗനും ടീമിനെ കിരീടവഴിയിലേക്ക് എത്തിക്കാനായിട്ടില്ല.
സുന്ദറിന് പരിക്കേറ്റത് ബാംഗ്ലൂരിന് തിരിച്ചടിയാണ്. ആദം സാംപയും ടീമിലില്ല. ലങ്കൻ താരങ്ങളായ വാരിന്ദു ഹസരംഗയേയും ദുഷ്മന്ദ ചമീരയേയും ടീമിൽ ഏടുത്തിട്ടുണ്ട്.മറുവശത്ത് ടീമിൽ നിന്ന് പിന്മാറിയ പാറ്റ് കമ്മിൻസിന്പകരം സൗത്തിയെ കൊൽക്കത്ത പാളയത്തിൽ എത്തിച്ചിട്ടുണ്ട്.
സാദ്ധ്യതാ ടീം (കൊൽക്കത്ത):റാണ, ഗിൽ,ത്രിപതി,, മോർഗൻ, കാർത്തിക്,റസ്സൽ,നരെയ്ൻ,ഫെർഗുസൻ, നഗർകൊട്ടി/മവി, വരുൺ,, പ്രസിദ്ധ്.
സാദ്ധ്യതാ ടീം (ബാംഗ്ലൂർ): കൊഹ്ലി, ദേവ്ദത്ത്,പട്ടിദാർ,മാക്സ്വെൽ,ഡിവില്ലിയേഴ്സ്, ഷഹബാസ്,ജാമീസൺ,ഹസരങ്ക,ഹർഷൽ,സിറാജ്,ടഹൽ.
സാദ്ധ്യതാ ടീം (കൊൽക്കത്ത):റാണ, ഗിൽ,ത്രിപതി,, മോർഗൻ, കാർത്തിക്,റസ്സൽ,നരെയ്ൻ,ഫെർഗുസൻ, നഗർകൊട്ടി/മവി, വരുൺ,, പ്രസിദ്ധ്.
സാദ്ധ്യതാ ടീം (ബാംഗ്ലൂർ): കൊഹ്ലി, ദേവ്ദത്ത്,പട്ടിദാർ,മാക്സ്വെൽ,ഡിവില്ലിയേഴ്സ്, ഷഹബാസ്,ജാമീസൺ,ഹസരങ്ക,ഹർഷൽ,സിറാജ്, ചഹൽ.
കൊഹ്ലി ആർ.സി.ബിയുടെ
ക്യാപ്ടൻ സ്ഥാനവും ഒഴിയുന്നു
ദുബായ് : വിരാട് കൊഹ്ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്ടൻ സ്ഥാനവും ഒഴിയുന്നു. അടുത്തമാസം തുടങ്ങുന്ന ലോകകപ്പോടെ ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകസ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താൻ ആർ.സി.ബിയടെ നേതൃസ്ഥാനത്ത് നിന്നും പിന്മാറുകയാണെന്ന് ഇന്നലെ വീഡിയോ സന്ദേശത്തിലൂടെ കൊഹ്ലി അറിയിച്ചത്.
ആർ.സി.ബിയുടെ ക്യാപ്ടനെന്ന നിലയിൽ ഇതെന്റെ അവസാന ഐ.പി.എല്ലാണ്. എന്നാൽ എന്റെ അവസാന ഐ.പി.എൽ ഗെയിം വരെ ഞാൻ ആർ.സി.ബിയുടെ കളിക്കാരനായിരിക്കും.ജോലിഭാരം കുറയ്ക്കുക എന്ന ഉദ്ദേശം കൂടി ഈ തീരുമാനത്തിലുണ്ട്. പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി. ആർ.സി.ബിയുടെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കൊഹ്ലി വ്യക്തമാക്കി.
2011മുതൽ ആർ.സിബിയുടെ ക്യാപ്ടനാണ് 32 കാരനായ കൊഹ്ലി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |