SignIn
Kerala Kaumudi Online
Friday, 19 April 2024 7.59 PM IST

ഹീമോഗ്ലോബിൻ അളവ് കുറയുന്നുണ്ടോ,​ ഇവയിലുണ്ട് പരിഹാരം

kk

ശരീര കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചുവന്ന രക്താണുക്കളിലും (ആർബിസി) കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് വിളർച്ചയിലേക്ക് നയിക്കുന്നു. ബലഹീനത, ക്ഷീണം,ശ്വാസം മുട്ടൽ,ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയാണ് വിളർച്ചയുടെ പ്രധാന ലക്ഷണങ്ങൾ. ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സാധിക്കുന്നു.

മുരിങ്ങയില തോരനിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ മികച്ചൊരു ഭക്ഷണമാണ് മുരിങ്ങയില തോരൻ. ഇത് കഴിക്കുന്നത് വഴി വിളർച്ച തടയാൻ സാധിക്കും.

തലേ ദിവസം രാത്രി പത്ത് ഈന്തപ്പഴവും അഞ്ച് ഉണക്ക മുന്തിരിയും കുതിർക്കാനായി വെള്ളത്തിലിട്ട് ശേഷം രാവിലെ ആ വെള്ളം വെറും വയറ്റിൽ കുടിക്കുക. ഈ പാനീയം ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. കൂടാതെ ബീറ്റ്റൂട്ട്, കാരറ്റ്, നെല്ലിക്ക എന്നിവ യോജിപ്പിച്ച് ജ്യൂസാക്കി കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ഫലപ്രദമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.