അമൃത്സർ: പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നിനാണ് ചടങ്ങ്.ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുക്കും.ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെയും ക്ഷണിച്ചിട്ടുണ്ട്.
ഉപമുഖ്യമന്ത്രിയടക്കമുള്ള മന്ത്രിസഭാ പ്രഖ്യാപനം ഉടനുണ്ടാകും.സംസ്ഥാനത്തെ ആദ്യ ദളിത് സിഖ് മുഖ്യമന്ത്രിയാണ് ചരൺജിത് സിംഗ് ചന്നി. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 2022 മാർച്ച് വരെയാണ് നിയമസഭയുടെ കാലാവധി.
ഭരിക്കാൻ ആറുമാസം മാത്രംകിട്ടുന്ന ചന്നിയുടെ നേതൃത്വത്തിലായിരിക്കും കോൺഗ്രസ് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സിഖ്, ദളിതരുടെ വോട്ട് ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീക്കം. ചന്നിയ്ക്ക് എതിരായ മീടു കേസ് ചൂണ്ടിക്കാണിച്ച് ബി ജെ പി വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |