SignIn
Kerala Kaumudi Online
Thursday, 25 April 2024 5.21 AM IST

ബംഗളൂരുവിൽ ലഹരിമരുന്ന് പാർട്ടിയിൽ പൊലീസ് റെയ്ഡ്, 37 പേർ അറസ്റ്റിൽ; പിടിയിലായവരിൽ മലയാളി വിദ്യാർത്ഥികളും

night-party

ബംഗളൂരു:ബംഗളൂരുവിൽ 'ലഹരിമരുന്ന്' പാർട്ടിയിൽ പൊലീസ് റെയ്ഡ്. മലയാളി വിദ്യാർത്ഥികൾ ഉൾപ്പടെ 37 പേർ അറസ്റ്റിൽ. ആനേക്കലിൽ വനാതിർത്തിയിലുള്ള റിസോർട്ടിലാണ് ലഹരി മരുന്ന് പാർട്ടി നടന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.

പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിച്ചു എന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. രാത്രി കർഫ്യൂ ലംഘനത്തിനും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. റിസോർട്ടിലേക്ക് പൊലീസ് എത്തിയതോടെ ചിലർ വനത്തിലേക്ക് കടന്നുകളഞ്ഞു. ഇവിടെ നിന്ന് 17 ബൈക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്.

പാർട്ടിയിലേക്ക് ഗോവയിൽ നിന്നുള്ള മോഡലുകളെ കൊണ്ടുവന്നിരുന്നു. ഇവരും സംഘാടകരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായെന്നും, തുടർന്ന് ഒരു മോഡലാണ് പാർട്ടി സംബന്ധിച്ച് പൊലീസിന് വിവരം നൽകിയതെന്നുമാണ് സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, RAVE PARTY, POLICE RAID
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.