SignIn
Kerala Kaumudi Online
Friday, 29 March 2024 12.42 PM IST

ഷൂട്ടിംഗ് കാരണം വിവാഹത്തിന് എത്തിയില്ല, ആ സെലിബ്രിറ്റിയെ വിമാനത്താവളത്തിൽവച്ച് 'അറസ്റ്റ് ചെയ്ത്' ബാല

bala-sreesanth

നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബാല വീണ്ടും വിവാഹിതനാകുന്നു എന്ന വാർത്തകൾ പുറത്തുവിട്ടപ്പോൾ വധു ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല.

ആരാധകർ മുഴുവൻ ബാലയുടെ വധുവിനെ കാണാനുള്ള ആകാംക്ഷയിലായിരുന്നു. ഒരു വീഡിയോയിലൂടെ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്താണ് ബാലയുടെ വധുവിനെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. എന്നാൽ ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ ശ്രീശാന്തിനായില്ല.

ആ പരിഭവം നിലനിൽക്കെ ശ്രീശാന്തിനെ വിമാനത്താവളത്തിൽവച്ച് കണ്ടുമുട്ടിയിരിക്കുകയാണ് ബാലയും എലിസബത്തും. ഇതിന്റെ വീഡിയോ ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നേരെയങ്ങു 'അറസ്റ്റ് ചെയ്ത്' വീഡിയോയിലാക്കി എന്നാണ് താരം വീഡിയോയിൽ പറയുന്നത്.അന്ന് ഷൂട്ടിംഗ് ഉള്ളതുകൊണ്ടാണ് എത്തിച്ചേരാൻ കഴിയാത്തതെന്നു ശ്രീശാന്ത് മറുപടി നൽകി.

bala

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BALA, ELIZABETH, SREESANTH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.