മുംബയ്: ഓടുന്ന ട്രെയിനിൽ ചാടി കയറുന്നതിനിടെ സ്ത്രീ കാൽ വഴുതി നിലത്തു വീണു. ട്രെയിനിനും പാളാറ്റ്ഫോമിനുമിടയിൽ അകപ്പെട്ട ഇവരെ സഹയാത്രികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മുംബയ് വാസയ് റോഡ് റെയിൽവേ സ്റ്റേഷനിൽ ഇന്നലെയാണ് സംഭവം. സി സി ടി വി ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ പുറത്തു വിട്ടു.
രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഓടി തുടങ്ങിയ ട്രെയിനിൽ ചാടി കയറുവാൻ ശ്രമിച്ചത്. ആദ്യം വന്ന സ്ത്രീ ഒരു കമ്പാർട്ട്മെന്റിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി നിലത്തു വീഴുകയായിരുന്നു. ട്രെയിനിനും പ്ളാറ്റ്ഫോമിനും ഇടയിൽ വീണ ഇവരുടെ കൈയിൽ കൂടെയുണ്ടായിരുന്ന പുരുഷൻ മുറുകെ പിടിച്ചതു കൊണ്ട് ട്രെയിനിന് അടിയിൽ പെട്ടുപോകാതെ രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടികൂടിയ സഹയാത്രികർ ഇവരെ വലിച്ചു കയറ്റുകയായിരുന്നു. അതിനു ശേഷമാണ് ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയത്. നിർത്തിയിട്ടിരുന്ന ട്രെയിൻ ഓടിതുടങ്ങാൻ ആരംഭിച്ചിരുന്നതേയുണ്ടായിരുന്നുള്ളു. വേഗം കുറവായിരുന്നതിനാൽ മാത്രമാണ് സ്ത്രീക്ക് ജീവൻ നഷ്ടമാകാതിരുന്നത്.
#WATCH | Maharashtra: Passengers saved a woman from falling under a moving train at Vasai Road Railway Station, yesterday.
— ANI (@ANI) September 19, 2021
(Source: CCTV at the railway station) pic.twitter.com/SBvmCWWAeU
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |