ബോളിവുഡ് പ്രേക്ഷകർ നെഞ്ചിലേറ്റിയ താരജോഡികളാണ് ദീപിക പദുകോണും രൺവീർ സിംഗും. ബോളിവുഡ് സിനിമാ ലോകവും ആരാധകരും ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേതും. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് 2018ൽ ദീപികയും രൺവീറും വിവാഹിതരാവുന്നത്. രൺവീറിന് ദീപിക അയച്ച ഒരു സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രൺവീർ ഇൻസ്റ്റഗ്രാമിലെ ക്വസ്റ്റ്യൻ ആൻസർ സെക്ഷനിൽ എത്തിയിരുന്നു. ആരാധകർക്കൊപ്പം സുഹൃത്തുക്കളും സഹപ്രവർത്തകരും നടനോട് രസകരമായ ചോദ്യങ്ങൾ ചോദിച്ച് എത്തിയിരുന്നു. അർജുൻ കപൂറിർ, ടൈഗര്‍ ജാക്കി ഷറോഫ്, സൃഷ്ടി ശ്രീവാസ്തവ, ആലിയ ഭട്ട് തുടങ്ങി നിരവധിപ്പേരാണ് ചോദ്യശരങ്ങളുമായി എത്തിയത്. എന്നാൽ 'നിങ്ങൾ എപ്പോഴാണ് വീട്ടിലേയ്ക്ക് വരുന്നത്?' എന്നാണ് ഭാര്യയും നടിയുമായ ദീപികയുടെ ചോദ്യം. 'ഭക്ഷണം തയ്യാറാക്കി വെക്കൂ ബേബി, ഞാൻ ഇപ്പോൾ എത്തും' എന്നാണ് ഹോളിവുഡിലെ താരരാജാവ് മറുപടി നൽകിയത്. ഭാര്യയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാമൊ എന്ന് ചോദിച്ച ആരാധകന് ദീപികയെ ടാഗ് ചെയ്ത് 'ക്വീൻ' എന്നാണ് രൺവീർ മറുപടി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |