SignIn
Kerala Kaumudi Online
Tuesday, 26 October 2021 4.23 PM IST

പഞ്ചാബിൽ അടിമുടി നാറി കോൺഗ്രസ്, അമരീന്ദറിനെ മാറ്റാൻ ഒന്നിച്ചു നിന്ന എം എൽ എമാർക്കിടയിൽ തമ്മിലടി, പുതിയ പ്രശ്നം തിരഞ്ഞെടുപ്പിൽ ആര് പാർട്ടിയെ നയിക്കുമെന്നത്

punjab

ചണ്ഡിഗഢ്: പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങൾ ദിവസം കൂടും തോറും വഷളായികൊണ്ടിരിക്കുകയാണ്. ഇന്നലെ വരെ അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറ്റിനിർത്തുന്നതിന് വേണ്ടി ഒറ്റക്കെട്ടായി നിന്ന ഭരണകക്ഷിയിലെ എം എൽ എമാർ പുതിയ മുഖ്യമന്ത്രി ചരൺജിത്ത് ചന്നിയുടെ സത്യപ്രതിജ്ഞയ്ക്കു മുമ്പ് തന്നെ വീണ്ടും ചേരിതിരിഞ്ഞ് അടി തുടങ്ങി. ആറു മാസത്തിനുള്ളിൽ വരാൻ പോകുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ആര് നയിക്കും എന്നതാണ് പുതിയ പ്രശ്നം.

പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുള്ള കേന്ദ്ര നേതാവ് ഹരീഷ് റാവത്ത് ചരൺജിത്ത് ചന്നിയുടെ സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി മാദ്ധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തോടെയാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്ന ചന്നി തന്നെയാകും അടുത്ത തിരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുക എന്നതായിരുന്നു ഏകദേശ ധാരണ. എന്നാൽ മാദ്ധ്യമങ്ങളോട് സംസാരിച്ച ഹരീഷ് റാവത്ത് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ധുവിന്റെ പേര് പരാമർശിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ ആര് നയിക്കുമെന്നുള്ളത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിയായിരിക്കും തീരുമാനിക്കുന്നതെങ്കിലും സിദ്ധുവിന് നറുക്ക് വീഴാനാണ് സാദ്ധ്യതയെന്നാണ് റാവത്ത് പറഞ്ഞത്. സിദ്ധുവിന് പാർട്ടിക്കുള്ളിലും ജനങ്ങളുടെ ഇടയിലുമുള്ള സ്വാധീനമാണ് ഇതിനു കാരണമായി റാവത്ത് പറഞ്ഞത്.

എന്നാൽ റാവത്തിന്റെ വാക്കുകളെ കഠിനമായി വിമർശിച്ചു കൊണ്ട് മുൻ പഞ്ചാബ് സംസ്ഥാന അദ്ധ്യക്ഷൻ സുനിൽ ജക്കാർ രംഗത്തു വന്നു. സത്യപ്രതിജ്ഞാ ദിവസം തന്നെ സിദ്ധു തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുമെന്ന പ്രസ്താവന ഇറക്കുന്നത് പുതിയ മുഖ്യമന്ത്രിയായി ചന്നിയെ തിരഞ്ഞെടുത്ത തീരുമാനത്തെ അപമാനിക്കുന്നതാണെന്നായിരുന്നു ജക്കാറിന്റെ അഭിപ്രായം. ജക്കാറിന്റെ പ്രസ്താവന കൂടി വന്നതോടെ കോൺഗ്രസ് എം എൽ എമാർ ഇരുപക്ഷത്തുമായി നിലയുറപ്പിച്ചു.

അതേസമയം എം എൽ എമാരെ നിലയ്ക്കു നിർത്താൻ സാധിക്കാത്തത് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ചരൺജിത്ത് ചന്നിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പങ്കെടുക്കാത്തതും കോൺഗ്രസ് നേതൃത്വത്തെ ചുറ്റിക്കുന്ന വിഷയമാണ്. ഇപ്പോഴും പഞ്ചാബിലെ ജനങ്ങൾക്കിടയിൽ സ്വാധീനം ഉള്ള അമരീന്ദർ തന്റെ ഭാവി പരിപാടികൾ വ്യക്തമാക്കാത്തതും കോൺഗ്രസ് നേതൃത്വത്തെ വലയ്ക്കുന്നുണ്ട്.

ഓരോ ദിവസവും ഓരോ പുതിയ തലവേദനകളാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പഞ്ചാബിലെ നേതാക്കൾ സൃഷ്ടിക്കുന്നത്. സിദ്ധുവിനെ സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങളെ ഓർമിപ്പിക്കുന്നതാണ് ഇപ്പോൾ പഞ്ചാബിൽ നടക്കുന്ന സംഭവങ്ങൾ. കുറച്ചു ദിവസം മുമ്പ് വരെ പഞ്ചാബ് നേതൃത്വത്തെ വലച്ചിരുന്നത് അമരീന്ദർ സിംഗിനെ എങ്ങനെ രാജിവയ്പ്പിക്കും എന്നതായിരുന്നു. അതു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്ന വിഷയവുമായി ബന്ധപ്പട്ട അടുത്ത് പ്രശ്നം ഉടലെടുത്തു. അതും ഒരു വിധം പരിഹരിച്ചപ്പോഴാണ് അടുത്ത പ്രശ്നം തലപൊക്കിയിരിക്കുന്നത്. ഈ നില പോയാൽ പഞ്ചാബിലും കോൺഗ്രസ് ദുർബലപ്പെടാൻ അധികം നാളുകൾ വേണ്ടിവരില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കന്മാർ അടക്കമുള്ളമുള്ളവർ പറയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PUNJAB CONGREE, AMAREENDER SINGH, CHARANJITH CHANNI, HARISH RAWAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.