SignIn
Kerala Kaumudi Online
Wednesday, 20 October 2021 12.04 PM IST

'വാക്‌സിൻ മൈത്രി' പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ; വിദേശ രാജ്യങ്ങളിലേക്ക് കൊവിഡ് വാക്‌സിൻ കയറ്റുമതി ഉടൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

vaccine

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാംഘട്ട വ്യാപനം ശക്തമായതോടെ നിർത്തിവച്ചിരുന്ന ഇന്ത്യയുടെ വാക്‌സിൻ കയറ്റുമതി യജ്ഞമായ 'വാക്‌സിൻ മൈത്രി' പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഒക്‌ടോബർ മാസത്തിൽ ഇന്ത്യ വാക്‌സിൻ കയറ്റുമതി ചെയ്‌ത് തുടങ്ങും. കഴിഞ്ഞ വർഷം 70ോളം രാജ്യങ്ങളിലേക്ക് 66 മില്യൺ ഡോസ് വാക്‌സിനാണ് കേന്ദ്ര സർക്കാർ കയറ്റിയയച്ചത്. അയൽരാജ്യങ്ങളായ ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മ്യാൻമാർ, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ് എന്നിവയ്‌ക്ക് പുറമെ മൗറീഷ്യസ്, മൊറോക്കൊ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ,കോംഗൊ, നൈജീരിയ, യുകെ എന്നിവിടങ്ങളിലേക്കും വാക്‌സിൻ വിതരണം ചെയ്‌തു.

ആവശ്യത്തിന് ശേഷം മിച്ചമുള‌ള വാക്‌സിനുകളാണ് കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്റെ ഭാഗമായി കയറ്റുമതി ചെയ്യുക. ലോകാരോഗ്യ സംഘടനാ പങ്കാളിത്തമുള‌ള കൊവിഡ് നിയന്ത്രണ യജ്ഞം കൊവാക്‌സിനോടുള‌ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഇത്തരത്തിൽ വാക്‌സിൻ നൽകാൻ കാരണം. ഒക്‌ടോബർ മാസത്തിൽ മാത്രം 30 കോടി ഡോസ് വാക്‌സിനുകൾ ഇന്ത്യയിൽ നിർമ്മിക്കും.ഈ വർഷത്തിൽ നാലാംപാദത്തിൽ 100 കോടിയിലേറെ ഡോസ് വാക്‌സിൻ ഉൽപാദിപ്പിക്കും.

രാജ്യത്ത് വാക്‌സിനേഷൻ യജ്ഞത്തിന് വേഗം കൂടിയതായും 70 കോടി ഡോസിൽ നിന്ന് 80 കോടി ഡോസിലേക്ക് എത്താൻ വെറും 11 ദിവസം മാത്രമേ വേണ്ടിവന്നുള‌ളുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുവരെ 80.85 കോടി ഡോസ് വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്‌തെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ രേഖകൾ സൂചിപ്പിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, VACCINE, MAITRI, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.