വിഖ്യാതമായ എമ്മി പുരസ്കാരങ്ങളിൽ ദി ക്രൗൺ ഡ്രാമ വിഭാഗത്തിൽ ബെസ്റ്റ് ഡ്രാമാ സീരീസ് ഉൾപ്പെടെ പതിനൊന്നെണ്ണം വാരിക്കൂട്ടി . എലിസബത്ത് രാജ്ഞി( 2 ) യുടെ കഥ പറഞ്ഞ ഈ നെറ്റ്ഫ്ളിക്സ് സീരീസ് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ കവർന്നിരുന്നു. ക്രൗണിൽ പ്രിൻസ് ചാൾസിനെ അവതരിപ്പിച്ച ജോഷ് ഓ കോണർ ഡ്രാമാ വിഭാഗത്തിൽ മികച്ച നടനായും മൂന്നും നാലും സീസണുകളിൽ എലിസബത്ത് രാജ്ഞിയെ അവതരിപ്പിച്ച ഒലീവിയ കോൾമാൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ക്രൈം ഡ്രാമ (സിനിമ ) വിഭാഗത്തിൽ മികച്ച നടിയായി മേർ ഓഫ് ഈസ്റ്റ് ടൗൺ എന്ന സീരീസിലെ അഭിനയത്തിന് കേറ്റ് വിൻസ്ലെറ്റ് ( ടൈറ്റാനിക് ഫെയിം ) തിരഞ്ഞെടുക്കപ്പെട്ടു. ' ടെഡ് ലാസ്സോ' യാണ് മികച്ച കോമഡി സീരീസ്.മറ്റ് അവാർഡുകൾ .
മികച്ച ടാക്ക് ഷോ--ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോൺ ഒലിവർ
മികച്ച ലിമിറ്റഡ് സീരീസ് ---ദി ക്യൂൻസ് ഗാംബിറ്റ്
മികച്ച നടൻ- ( കോമഡി ) ജാസൺ സുഡൈക്കിസ് --ടെഡ് ലാസ്സോ
മികച്ച നടൻ ( ലിമിറ്റഡ് സീരീസ് ) ഇവാൻ മക്ഗ്രിഗോർ --ഹാൾട്സൺ
മികച്ച നടി (കോമഡി ) ----ജീൻ സ്മാർട്ട്---ഹാക്ക്സ്
മികച്ച സംവിധാനം( കോമഡി )---സൂസിയ അനീലോ---ഹാക്സ്
മികച്ച സംവിധാനം(ഡ്രാമ )---ജെസീക്ക ഹോബ്സ് -ക്രൗൺ
മികച്ച സംവിധാനം( ലിമിറ്റഡ് സീരീസ് )---സ്കോട്ട് ഫ്രാങ്ക്--ദി ക്യൂൻസ് ഗാംബിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |