കോട്ടയം : കേരളാ കർഷക യൂണിയൻ (ബി) കെ.ടി.യു.സി (ബി)എന്നിവ സംയുക്തമായി നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ കർഷക സമരജ്വാല തെളിയിച്ചു. കോട്ടയത്ത് കേരള കോൺഗ്രസ് ( ബി )ജില്ലാ പ്രസിഡന്റ് സാജൻ ആലക്കളവും, ഏറ്റുമാനൂരിൽ കെ.ടി.യു.സി (ബി ) ജില്ലാ പ്രസിഡന്റ് ബിജി മണ്ഡപവും, പൂഞ്ഞാറിൽ ജില്ലാ ട്രഷറർ ജിജോ മൂഴയിലും, കാഞ്ഞിരപ്പള്ളിയിൽ അബ്ദുൽ അസിസും, പാലായിൽ ഹരിപ്രസാദ് നായരും, വൈക്കത്ത് ശശിധരനും ചങ്ങാശേരിയിൽ മൻസൂർ പുതുവീടും, പുതുപ്പള്ളി സുനിൽ കിടങ്ങൂരും കർഷക സമരജ്വാല തെളിയിച്ച് 27ന് നടത്തുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |